തൊഴില്‍ നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി

നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 27 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.

തൊഴില്‍ നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി
dot image

സൗദിയില്‍ തൊഴില്‍ നിയമം ലംഘിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി തൊഴില്‍ മന്ത്രാലയം. ഗുരുതരമായ നിയമ ലംഘനം നടത്തിയ പത്ത് റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ലേബര്‍ സേവനങ്ങളില്‍ കമ്പനികള്‍ ഗുരുതര വീഴ്ച വരുത്തിയതായി അധികൃതര്‍ പറഞ്ഞു. സേവനം മുടങ്ങിയവര്‍ക്കു പണം തിരികെ നല്‍കണമെന്ന വ്യവസ്ഥയും കമ്പനികള്‍ ലംഘിച്ചു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 27 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്.

നിശ്ചിത സമപരിധിക്കുള്ളില്‍ പേരായ്മകള്‍ പരിഹരിച്ചെങ്കിലും ഈ സ്ഥാപനങ്ങളും കടുത്ത നടപടി നേരിടേണ്ടി വരും. ഇത്തരം സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും. നിമയം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരുക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ലേബര്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കേന്ദ്രമായ മുസാനദ് ഉപയോഗിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

Content Highlights: Saudi Arabia steps up action against recruiting firms that violate labor laws

dot image
To advertise here,contact us
dot image