ഇറാന്‍ ആക്രമണം: ഖത്തറില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

കിംവദന്തികളോ സ്ഥിരീകരിക്കാത്ത ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇറാന്‍ ആക്രമണം: ഖത്തറില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
dot image

ഇറാന്‍ ആക്രമണത്തില്‍ ഖത്തറില്‍ ഒരു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഖത്തറില്‍ നടന്ന ആക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ് പരിക്കേറ്റതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. അടിയന്തര മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കേണ്ട സാഹചര്യങ്ങളില്‍ മാത്രമേ ദേശീയ-പൊതു സുരക്ഷാ അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കുകയുള്ളുവെന്നും മന്ത്രാലയം പറയുന്നു.

ഔദ്യോഗിക പ്രസ്താവനകള്‍ മാത്രമേ വിശ്വസിക്കാവൂ. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളോ ചിത്രങ്ങളോ വീഡിയോകളോ പങ്കുവെക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോടായി ആവശ്യപ്പെട്ടു. അധികാരികള്‍ മുഴുവന്‍ സമയവും പൂര്‍ണ സദ്ധതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം മൂന്നാം തവണയും ബഹ്‌റൈനില്‍ അലാം മുഴങ്ങി. എന്നാല്‍ സ്ഥിതികള്‍ നിയന്ത്രണ വിധേയമായതായി യുഎഇ അറിയിച്ചു. ആശങ്കകയ്ക്കുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ദേശീയ മോണിറ്ററിങ് സിസ്റ്റം കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎഇ വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുകയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇറാനില്‍ അമേരിക്ക ആക്രമണം നടത്തിയിരിന്നു. തുറമുഖ നഗരമായ ജാസ്‌കില്‍ ഉള്‍പ്പെടെ സ്ഫോടനമുണ്ടായി. ബുഷഹെര്‍ പ്രവിശ്യയില്‍ 12 സ്ഫോടനങ്ങള്‍ നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനുനേരെ മൂന്നാംഘട്ട ആക്രമണം ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും അറിയിച്ചിരുന്നു.

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. യുഎഇയിലും ഖത്തറിലും കുവൈറ്റിലുമാണ് ഇറാന്റെ ആക്രമണമുണ്ടായത്. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഖത്തര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രതിരോധിക്കുന്നു എന്ന് കുവൈറ്റ് അറിയിച്ചിരുന്നു.

Content Highlights: Three people, including a child, were injured in an Iranian attack in Qatar, according to initial reports.

dot image
To advertise here,contact us
dot image