പശ്ചിമേഷ്യ വീണ്ടും അരക്ഷിതം; 69 ദിവസത്തിന് ശേഷം യുഎഇയില്‍ ഇറാന്റെ ആക്രമണം, ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നറിയിപ്പ്

ഞായറാഴ്ച ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്ന് പോകുകയായിരുന്ന കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്

പശ്ചിമേഷ്യ വീണ്ടും അരക്ഷിതം; 69 ദിവസത്തിന് ശേഷം യുഎഇയില്‍ ഇറാന്റെ ആക്രമണം, ഗള്‍ഫ് രാജ്യങ്ങളില്‍ മുന്നറിയിപ്പ്
dot image

69 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും യുഎഇയെ ആക്രമിച്ച് ഇറാന്‍. ഇന്ന് രാവിലെയാണ് യുഎഇക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യോമപ്രതിരോധം സജീവമായതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഇന്ന് രാവിലെ ഉണ്ടായ വലിയ ശബ്ദങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി ആഭ്യന്തര മന്ത്രലയം അറിയിച്ചു.

ഇന്ന് രാവിലെ വീണ്ടും യുഎഇയിക്ക് നേരെ പുതിയ മിസൈല്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വ്യോമപ്രതിരോധം സജീവമായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഉണ്ടായ വലിയ ശബ്ദങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതിന്റെ ഭാഗമായുണ്ടായതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാവിലെ 6.37നാണ് പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയത്. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

വ്യോമാതിര്‍ത്തിയില്‍ തടഞ്ഞു നിര്‍ത്തിയ മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ എവിടെയെങ്കില്‍ വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തേക്ക് പോകാനോ സ്പര്‍ശിക്കാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ലെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 999 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.


ഞായറാഴ്ച ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്ന് പോകുകയായിരുന്ന കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്. മെയ് നാലിന് ശേഷമാണ് ഔദ്യോഗിക ജാഗ്രതാ നിര്‍ദേശം വീണ്ടും പുറപ്പെടുവിക്കുന്നത്. ഏകദേശം 69 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് ഉണ്ടാവുന്നത്. ഇന്നത്തേതിന് സമാനമായ വലിയ ശബ്ദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നായിരുന്നു മെയ് നാലിനും പ്രതിരോധമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ജൂണ്‍ 26 ന് പൊതുജനങ്ങള്‍ക്ക് ലഭിച്ച ജാഗ്രതാ നിര്‍ദേശം ചില സാങ്കേതിക തകരാറുമൂലം ഉണ്ടായതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഇന്ന് ഖത്തറിലും ബഹ്‌റൈനിലും സമാനരീതിയില്‍ ആക്രമണമുണ്ടായി. വ്യോമാതിര്‍ത്തിയില്‍ മിസൈലുകളും ഡ്രോണുകളും തടയാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആളുകള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റിന് നേരെയും വ്യോമാക്രമണ ശ്രമം നടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആക്രമണ ശ്രമം ചെറുക്കുകയാണെന്നും നിലവില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് പ്രതിരോധ മന്ത്രാലയം അഭ്യര്‍ഥിച്ചു. സാഹചര്യം പൂര്‍ണ നിയന്ത്രണത്തിലാണെന്നും സുരക്ഷാ സേന ജാഗ്രതയോടെ പ്രവര്‍ത്തിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: The UAE has issued a public safety alert following a missile and drone incident, marking the first such advisory since May 4

dot image
To advertise here,contact us
dot image