'ഒരമ്മയോടും കളിക്കാന്‍ നില്‍ക്കരുത്, നമ്മുടെ ഉള്ളിലുള്ള കരുത്ത് വിലയ്ക്കു വാങ്ങിയതല്ല'; ഖുശ്ബു

മക്കള്‍ക്കു നേരെയുള്ള സൈബറാക്രമണത്തില്‍ പ്രതികരിച്ച് ഖുശ്ബു

'ഒരമ്മയോടും കളിക്കാന്‍ നില്‍ക്കരുത്, നമ്മുടെ ഉള്ളിലുള്ള കരുത്ത് വിലയ്ക്കു വാങ്ങിയതല്ല'; ഖുശ്ബു
dot image

തന്റെ കുടുംബത്തിനും മക്കള്‍ക്കും നേരെ വരുന്ന സൈബറാക്രമണത്തില്‍ പ്രതിഷേധവുമായി നടി ഖുശ്ബു. സ്‌നേഹവും വിശ്വാസവും പരസ്പര ധാരണയും അടിസ്ഥാനമാക്കിയാണ് തന്റെ കുടുംബം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഖുശ്ബു എക്സില്‍ കുറിച്ചു.

'ഇതാണ് എന്റെ കുടുംബം. സ്‌നേഹം, വിശ്വാസം, ധാരണ എന്നിവയില്‍ കെട്ടിപ്പടുത്തതാണ്. ഇന്നത്തെ നിലയില്‍ എത്താന്‍ ഞങ്ങള്‍ കഷ്ടപ്പെട്ടു, കഠിനാധ്വാനം ചെയ്തു, രക്തം ചൊരിഞ്ഞു, വിയര്‍ത്തു. ചിലപ്പോഴൊക്കെ ഞങ്ങള്‍ ഇടറിപ്പോയിരിക്കാം, പരാജയപ്പെട്ടിരിക്കാം, വീണുപോയിരിക്കാം, പക്ഷേ വീര്യത്തോടെ പോരാടി വീണ്ടും വിജയിക്കുന്നതില്‍ ഞങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. വിജയത്തില്‍ വഴുതിവീഴാനോ സെലിബ്രിറ്റിയുടെ മക്കളായതുകൊണ്ടുള്ള നേട്ടം കൊയ്യാനോ ഒരിക്കലും അനുവദിച്ചിട്ടില്ല, ശ്രദ്ധയോടെയാണ് ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ വളര്‍ത്തിയത്.

പരാജയപ്പെട്ടിട്ടുണ്ടാകാം, തട്ടി വീണിട്ടുമുണ്ടാകാം; എന്നാല്‍, വീര്യത്തോടെ പൊരുതിക്കയറുന്നതിലും വീണ്ടും വിജയം വരിക്കുന്നതിലും ഞങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. വിജയങ്ങളില്‍ മതിമറന്നു പോകാനോ സെലിബ്രിറ്റികളുടെ മക്കളെന്ന ആനുകൂല്യം മുതലെടുക്കാനോ അനുവദിക്കാതെ, അങ്ങേയറ്റത്തെ ശ്രദ്ധയോടെയാണ് ഞങ്ങള്‍ മക്കളെ വളര്‍ത്തിയത്.

തങ്ങള്‍ ആരാണെന്നതിന്റെ ആനുകൂല്യം അവര്‍ ഒരിക്കല്‍പ്പോലും മുതലെടുത്തിട്ടില്ല. ഞങ്ങളുടെ മക്കളെക്കുറിച്ച് ഞങ്ങള്‍ക്ക് അങ്ങേയറ്റത്തെ അഭിമാനമുണ്ട്. അവരുടെ അതേ ഭാഷയിലും രീതിയിലും മറുപടി നല്‍കാന്‍ ആഗ്രഹമുണ്ട്, പക്ഷേ ഞാനത് ചെയ്യില്ല. ഒരമ്മയോടും കളിക്കാന്‍ നില്‍ക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ചാടിവീണു കൊല്ലുന്ന മുറിവേറ്റ കടുവയാണ് അമ്മയെന്ന് ഓര്‍ക്കുക.

കുറച്ചു ഫോളോവേഴ്‌സിനെയും പരിഹാസങ്ങളെയും നേടാനായി എന്റെ മക്കളെയും കുടുംബത്തെയും ഉപയോഗിക്കാന്‍ ഇറങ്ങിത്തിരിച്ച ഏതോ തരംതാണ ഒരു വിഡ്ഢിക്കു വേണ്ടിയുള്ളതല്ല ഈ സന്ദേശം. ഒരു കെട്ട് പച്ചനോട്ടുകള്‍ക്കു വേണ്ടി, സ്വന്തം കുടുംബം പുലര്‍ത്താനായി ഞങ്ങളെക്കുറിച്ച് ഇരുന്ന് സംസാരിക്കുന്ന യൂട്യൂബര്‍മാര്‍ എന്നു വിളിക്കപ്പെടുന്ന എല്ലാവര്‍ക്കുമുള്ള വളരെ വ്യക്തമായ സന്ദേശമാണിത്'.

ഇന്ന് നമ്മള്‍ നമുക്കു വേണ്ടി സംസാരിച്ചില്ലെങ്കില്‍, ഈ മഠയന്മാര്‍ നമ്മുടെ നെഞ്ചത്തു കയറും. അവര്‍ക്ക് അറിയാത്ത ഒന്നുണ്ട് ; നമ്മുടെ ഉള്ളിലുള്ള കരുത്ത് വിലയ്ക്കു വാങ്ങിയതല്ല, കഠിനാധ്വാനത്തിലൂടെ നേടിയെടുത്തതാണ്. നിങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ തന്നെ നിലകൊള്ളണമെന്നാണ് ഇവിടെയുള്ള ഓരോ സ്ത്രീയോടും എനിക്കു പറയാനുള്ളത്. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കാതിരിക്കുമ്പോള്‍ അതൊരു കാര്യമാക്കേണ്ടതില്ല.

നിങ്ങളെത്തന്നെ ബഹുമാനിക്കാന്‍ പഠിക്കുക. മറ്റുള്ളവര്‍ നിങ്ങളെ അപമാനിക്കാന്‍ ഒരിക്കല്‍പ്പോലും അനുവദിക്കരുത്. ഒരു സുഹൃത്തായും കുടുംബമായും എപ്പോഴും കൂടെയുണ്ടാകുന്നതിന് രാധികയ്ക്ക് നന്ദി'.- ഖുശ്ബു.

Content Highlights: Khushbu has responded to the cyber-attacks directed at her children. She wrote on X that her family is built on a foundation of love, trust, and mutual understanding.

dot image
To advertise here,contact us
dot image