

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വിടവാങ്ങി. 74വയസായിരുന്നു. 1995 മുതല്‍ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായി സേവനമനുഷ്ഠിച്ചു. ആധുനിക ഖത്തറിന്റെ ശില്‍പിയെന്നാണ് ഷെയ്ഖ് ഹമദ് അറിയപ്പെടുന്നത്. 18 വര്‍ഷത്തെ സേവനത്തിന് ശേഷം തന്റെ നാലാമത്തെ മകനായ, നിലവിലെ അമീറായ ഷെയ്ഖ് തമീം ബിന്‍ ഹമാദ് അല്‍ഥാനിക്ക് സ്ഥാനം കൈമാറുകയായിരുന്നു.
അമീര്‍ ദിവാനാണ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ മരണവിവരം അറിയിച്ചത്. 'അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും കൊണ്ട് അദ്ദേഹത്തെ പൊതിയട്ടേ. പ്രവാചകന്മാര്‍, രക്തസാക്ഷികള്‍ തുടങ്ങിയവരോടൊപ്പം സ്വര്‍ഗത്തില്‍ അദ്ദേഹത്തിന് വിശാലമായ സ്ഥാനം നല്‍കട്ടേ. തന്റെ രാഷ്ട്രത്തിനും ഇസ്‌ലാമിക ലോകത്തിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തികള്‍ക്ക് നല്ല പ്രതിഫലം ലഭിക്കട്ടേ', അമീര്‍ ദിവാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അന്താരാഷ്ട്ര വാര്‍ത്താ ശൃംഖലയായ അല്‍ ജസീറയുടെ സ്ഥാപനം, ഖത്തറിന്റെ ആഗോള നിക്ഷേപ വികസനം, ഖത്തറില്‍ വെച്ച് നടന്ന 2006ലെ ഏഷ്യന്‍ ഗെയിംസ്, ഐക്യരാഷ്ട്രസഭയുടെ 2012ലെ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സ്, ദോഹ കരാര്‍, ഫത്താ-ഹമാസ് ദോഹ കരാര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ നിര്‍ണായക സംഭവങ്ങളായിരുന്നു. 2022ലെ ഫിഫ ലോകകപ്പ് നടത്താനുള്ള തീരുമാനത്തിലും മുന്‍ ഭരണാധികാരിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.
ഖത്തറിനെ ആഗോളതലത്തില്‍ സ്വാധീനമുള്ള രാജ്യമാക്കി മാറ്റുന്നതില്‍ ഷെയ്ഖ് ഹമദ് നിര്‍ണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വേഗത്തിലാകുകയും വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ വലിയ പുരോഗതി കൈവരിക്കുകയും ചെയ്തത്.
Content Highlights: Former Qatar Emir Sheikh Hamad bin Khalifa Al Thani has reportedly passed away