

യുഎഇയില്‍ ഇന്ന് അന്തരീക്ഷ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരിയതും മിതമായതുമായ കാലാവസ്ഥയായിരിക്കും ഉണ്ടാവുക എന്നും ദൈനംദിന കാലാവസ്ഥാ അറിയിപ്പില്‍ പറഞ്ഞു.
തെക്ക്പടിഞ്ഞാറന്‍ ദിശയില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നേരിയ കാറ്റ് വീശും. മണിക്കൂറില്‍ പത്ത് മുതല്‍ ഇരുപത് കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ്, മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗതയില്‍ വരെ എത്താനും സാധ്യതയുണ്ട്. അന്തരീക്ഷ താപനില 47 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. അബുദാബിയിലും ദുബായിലും മെര്‍ക്കുറി 42 ഡിഗ്രി സെല്‍ഷ്യസില്‍ ഉയരാന്‍ സാധ്യത. എന്നാല്‍ അബുദാബിയിലെ അന്തരീക്ഷ താപനില 31 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ സാധ്യതയുണ്ട്. ദുബായില്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉള്‍പ്രദേശങ്ങളില്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയും അന്തരീക്ഷ താപനില കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷത്തിലെ ഈര്‍പ്പം അബുദാബിയില്‍ ഇരുപത്തഞ്ചു മുതല്‍ എണ്‍പത് ശതമാനം വരെയും ദുബായില്‍ ഇരുപത്തഞ്ച് മുതല്‍ എഴുപത്തഞ്ചു ശതമാനം വരെയും ആയിരിക്കും ഉണ്ടവുക.
അറേബ്യന്‍ ഗള്‍ഫ് കടലും ഒമാന്‍ കടലും നേരിയതായിരിക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Content Highlight: The UAE is expected to record temperatures of up to 47°C today, with light winds forecast across parts of the country