കുടുംബപ്രശ്‌നം പരിഹരിക്കാനെത്തി; പൊലീസ് സ്റ്റേഷനുമുന്നില്‍ വെച്ച് ഭാര്യയെ കുത്തി ഭര്‍ത്താവ്, ഒടുവിൽ അറസ്റ്റ്

പരാതി നൽകാനെത്തിയപ്പോഴാണ് റുഖ്സറിനും സഹോദരനും നേരെ പ്രതിയുടെ ആക്രമണമുണ്ടായത്

കുടുംബപ്രശ്‌നം പരിഹരിക്കാനെത്തി; പൊലീസ് സ്റ്റേഷനുമുന്നില്‍ വെച്ച് ഭാര്യയെ കുത്തി ഭര്‍ത്താവ്, ഒടുവിൽ അറസ്റ്റ്
dot image

മുംബൈ: പൊലീസ് സ്റ്റേഷനു മുന്നില്‍വെച്ച് ഭാര്യയെ കുത്തി ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. റുഖ്‌സര്‍ എന്ന യുവതിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. റുഖ്‌സർ ഭര്‍ത്താവ് തന്‍വീര്‍ ഖാനുമായി ഏറെ നാളായി പ്രശ്നത്തിലായിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനും വിവാഹമോചന വിഷയം തീർപ്പാക്കുന്നതിനുമായി ഇരു കുടുംബങ്ങളെയും മഹാത്മാ ഫുലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

സ്റ്റേഷനു മുന്നിലെത്തിയ കുടുംബങ്ങൾ തമ്മിൽ സംസാരത്തിനിടെ തര്‍ക്കമുണ്ടാവുകയും തന്‍വീറിന്റെ കുടുംബാംഗങ്ങള്‍ റുഖ്‌സറിനെ അധിക്ഷേപിക്കുകയും ചെയ്തു. സാഹചര്യം വഷളായതോടെ റുഖ്‌സര്‍ സഹോദരന്‍ അസ്ലവുമൊത്ത് പരാതി കൊടുക്കാനായി സ്റ്റേഷനിലേക്ക് നടന്നു. ഇവര്‍ക്ക് പുറകേ ഓടിയെത്തിയ തന്‍വീര്‍ ഖാന്‍ പൊലീസ് സ്റ്റേഷന്‍ ഗേറ്റിന് മുന്നില്‍വെച്ച് ഇരുവരെയും തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമായിരുന്നു. കത്തിയും കല്ലുമുപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.

Also Read:

തൻവീറിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റുഖ്സറും അസ്ലമും സ്റ്റേഷന്‍ കോംപൗണ്ടിനകത്തേക്ക് ഓടിക്കയറി. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. റുഖ്‌സറും അസ്ലവും നിലവിൽ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ പിതാവിനും സഹോദരീഭര്‍ത്താവിനുമായുളള തിരച്ചില്‍ തുടരുകയാണ്.

Content Highlights: Husband stabs wife in front of police station to resolve family dispute

dot image
To advertise here,contact us
dot image