സർക്കാർ സേവനങ്ങളിൽ 74 ശതമാനവും ഓൺലൈനായി; ഡിജിറ്റൽ മേഖലയിൽ വൻ മുന്നേറ്റവുമായി ഖത്തർ

വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുകായണ് ലക്ഷ്യം.

സർക്കാർ സേവനങ്ങളിൽ 74 ശതമാനവും ഓൺലൈനായി; ഡിജിറ്റൽ മേഖലയിൽ വൻ മുന്നേറ്റവുമായി ഖത്തർ
dot image

ഡിജിറ്റല്‍ സേവനങ്ങളില്‍ വന്‍ മുന്നേറ്റവുമായി ഖത്തര്‍. പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന 74 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കും. കൂടുതല്‍ മേഖലകളില്‍ ഡിജിറ്റല്‍ വത്ക്കരണം നടപ്പിലാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണമായും ഡിജിറ്റല്‍ വത്ക്കരണം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ഖത്തര്‍.

വിവിധ സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കുകായണ് ലക്ഷ്യം. ഇതിന് പുറമെ വേഗത്തില്‍ സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ സംവിധാനത്തിലൂടെ കഴിയും. രാജ്യത്തെ 74 ശതമാനം സര്‍ക്കാര്‍ സേവനങ്ങളും ഇപ്പോള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. വിവിധ വകുപ്പുകളിലെ ഏകദേശം 2,300 ഓളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാണ്. ഇതില്‍ 1,500 എണ്ണം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തവയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിന്റെ ഔദ്യോഗിക ഇ-ഗവേണന്‍സ് പോര്‍ട്ടലായ ഹുകൂമിയില്‍ ആരോഗ്യം, തൊഴില്‍, ഗതാഗതം, വിദ്യാഭ്യാസം, വിസ നടപടികള്‍ തുടങ്ങി വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണ്. ഖത്തര്‍ ഐഡി അടിസ്ഥാനമാക്കിയുള്ള തൗതീഖ് എന്ന ഏകീകൃത ലോഗിന്‍ സംവിധാനത്തിലൂടെ എല്ലാ സര്‍ക്കാര്‍ പോര്‍ട്ടലുകളിലും പ്രവേശിക്കാനാകും. കൂടുതല്‍ മേഖലകളിലേക്ക് കൂടി ഡിജിറ്റല്‍ വത്ക്കരണം വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

സ്വകാര്യ മേഖലയുടെ സഹകരണവും ഖത്തറിന്റെ ഡിജിറ്റല്‍ വിപ്ലവത്തിന് കൂടുതല്‍ കരുത്ത് പകരുന്നു.കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തെ ഇലക്ട്രോണിക് സേവന മേഖലയില്‍ വന്‍ കുതിച്ചുചാട്ടം കൈവറിക്കാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു. ഇതിലൂടെ രാജ്യത്തെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും സാധിച്ചു.

Content Highlights: Qatar has shifted 74% of its government services online, marking a major step in digital transformation and smart governance.

dot image
To advertise here,contact us
dot image