

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള വിമാന ടിക്കറ്റ് വര്‍ദ്ധന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. സംഘര്‍ഷ സാഹചര്യവും കുത്തനെ ഉയര്‍ന്ന വിമാനടിക്കറ്റ് നിരക്കും കാരണം വേനലവധിക്ക് നാട്ടിലേയ്ക്ക് പോകണോ എന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ബജറ്റ് എയര്‍ലൈനുകള്‍ക്ക് പോലും കുറഞ്ഞത് 1500 ദിര്‍ഹത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്.
വരുന്ന വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന പ്രവാസിള്‍ക്ക് കനത്ത തിരിച്ചടിയാണ് വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വര്‍ദ്ധനവ്. ഇതിന് പുറമെ നിലവിലത്തെ സംഘര്‍ഷസാഹചര്യത്തില്‍ മുന്‍കൂട്ടി ടിക്കറ്റ് എടുത്താല്‍ സമയത്ത് യാത്രചെയ്യാനാകുമോ എന്ന ആശങ്കയും പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ വേനലവധിക്ക് നാട്ടിലേക്ക് പോകണോ എന്ന് ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍.
താരതമമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭിക്കുമെന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതായിരുന്നു പ്രവാസി കുടുംബങ്ങള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന രീതി. കൊച്ചിയില്‍നിന്ന് ദുബായിലേക്ക് 2500 ദിര്‍ഹത്തിന് മുകളിലാണ് സ്കൂൾ അടയ്ക്കുന്ന ജൂലൈ മാസം ഒന്നാം തിയതിയിലെ നിരക്ക്. ബജറ്റ് എയര്‍ലൈനുകളിലും കുറഞ്ഞത് 1500 ദിര്‍ഹമെങ്കിലും നല്‍കണം. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് യാത്രചെയ്യാന്‍ ഒരു ഭാഗത്തേക്ക് മാത്രം ആറായിരം ദിര്‍ഹത്തേളം നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
റൗണ്ട് ട്രിപ്പിനാണെങ്കിലും 12000 ദിര്‍ഹത്തോളം നല്‍കേണ്ടി വരും. ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ സര്‍ച്ചാര്‍ജ്ജ് ഉള്‍പ്പെടെ ഉയര്‍ന്നതാണ് നിരക്ക് വര്‍ദ്ധനവിന് കാരണം. വേനലവധിക്കായുളള യാത്രക്കായി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടായതായി ട്രാവല്‍ ഏജനന്‍സികള്‍ വ്യക്തമാക്കി.
Content Highlights: Expats are facing difficulties due to rising airfare, with many worried about their plans to travel to India during the summer holidays.