നാളെ മുതൽ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ കേന്ദ്രം

വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്

നാളെ മുതൽ വീണ്ടും മഴ ശക്തമാകും; മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ കേന്ദ്രം
dot image

ഖത്തറില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. അടുത്ത ആഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ ദിശയില്‍ നിന്ന് 515 നോട്ട് വേഗതയിലായിരിക്കും കാറ്റ് വീശുക.

ശനിയാഴ്ച വടക്കുകിഴക്ക് ദിശയില്‍ നിന്നുള്ള കാറ്റിന്റെ വേഗത 515 നോട്ട് ആയിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുളള സമയത്ത് ഇത് 30 നോട്ട് വരെ ശക്തിയാര്‍ജിക്കും. 21 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 28 ഡിഗ്രി വരെയായിരിക്കും രാജ്യത്തെ താപനില. കാലാവസ്ഥയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Content Highlights: Warning of heavy rain again in Qatar

dot image
To advertise here,contact us
dot image