

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അനാവശ്യ റെക്കോർഡിട്ട് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. ഇന്ത്യയ്ക്ക് വേണ്ടി 11-ാം ഓവർ എറിഞ്ഞ താരം ഏഴ് വൈഡുകൾ അടക്കം 13 പന്തുകളാണ് എറിഞ്ഞത്. ഇതോടെ പുരുഷ ടി 20 യിൽ ഏറ്റവും ദൈർഘ്യമേറിയ ഓവർ എറിഞ്ഞ അനാവശ്യ റെക്കോർഡ് അഫ്ഗാനിസ്ഥാൻ താരം നവീൻ ഉൽ ഹഖിനൊപ്പം അർഷ്ദീപിൻറെ പേരിലുമായി.
നാലോവർ എറിഞ്ഞ താരം 54 റൺസും ഇന്ന് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാനുമായില്ല. ജസ്പ്രീത് ബുംറ നാലോവർ എറിഞ്ഞ് 45 റൺസ് വിട്ടുകൊടുത്തപ്പോൾ ഹാർദിക് മൂന്നോവറിൽ 34 റൺസും ശിവം ദുബെ രണ്ടോവറിൽ 18 റൺസും വിട്ടുകൊടുത്തു. സ്പിന്നർമാരിൽ വരുൺ ചക്രവർത്തി നാലോവർ എറിഞ്ഞ് 29 റൺസ് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോൾ അക്‌സർ പട്ടേൽ മൂന്നോവറിൽ 27 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.
Arshdeep Singh- Dinda Academy is proud of you 🙏🏽 pic.twitter.com/L5IlrSV74j
— Dinda Academy (@academy_dinda) December 11, 2025
മത്സരത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 213 റൺസാണ് സന്ദർശകർ നേടിയത്. 46 പന്തിൽ ഏഴ് സിക്‌സറും അഞ്ചു ഫോറുകളും അടക്കം 90 റൺസ് നേടിയ ക്വിന്‍റൺ ഡി കോക്ക് ടോപ് സ്കോററായി. ഡൊനോവൻ ഫെരേര(30 ) എയ്ഡൻ മാർക്രം (29 ), ഡേവിഡ് മില്ലർ (20 ) എന്നിവരും തിളങ്ങി.
Content Highlights: 13-Ball Over, 7 Wides: arshdeep singh