ഭാര്യയുടെ ഗർഭപാത്രം മുറിച്ചുമാറ്റി, ശരീരം വെട്ടിനുറുക്കി ബ്ലെൻഡറിലാക്കി അരച്ചു; ഭർത്താവിനെതിരെ കൊലക്കുറ്റം

തന്നെ ക്രിസ്റ്റീന കത്തിയുമായി ആക്രമിക്കാന്‍ വന്നെന്നും സ്വയ രക്ഷയ്ക്കായി പിടിച്ചു തള്ളിയപ്പോഴാണ് മരിച്ചതെന്നുമായിരുന്നു തോമസ് ആദ്യം നല്‍കിയ മൊഴി

ഭാര്യയുടെ ഗർഭപാത്രം മുറിച്ചുമാറ്റി, ശരീരം വെട്ടിനുറുക്കി ബ്ലെൻഡറിലാക്കി അരച്ചു; ഭർത്താവിനെതിരെ കൊലക്കുറ്റം
dot image

ബേണ്‍: മുന്‍ മിസ് സ്വിറ്റ്‌സര്‍ലന്‍ഡ് ഫൈനലിസ്റ്റ് ക്രിസ്റ്റീന ജോക്‌സിമോവിച്ചിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി. അതിക്രൂരമായാണ് ക്രിസ്റ്റീനയെ ഭര്‍ത്താവ് തോമസ്(43) കൊലപ്പെടുത്തിയത്.

വളരെ ഭയാനകമായ കൊലപാതകമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കേസിനെ വിശേഷിപ്പിക്കുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡലും സംരംഭകയുമായ
38 കാരി ക്രിസ്റ്റീനയെ 2024 ഫെബ്രുവരിയിലാണ് ബാസലിനടുത്തുള്ള ബിന്നിംഗെന്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തോമസിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് ബാസല്‍-ലാന്‍ഡ്ഷാഫ്റ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. വിചാരണ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

തന്നെ ക്രിസ്റ്റീന കത്തിയുമായി ആക്രമിക്കാന്‍ വന്നെന്നും സ്വയ രക്ഷയ്ക്കായി പിടിച്ചു തള്ളിയപ്പോഴാണ് മരിച്ചതെന്നുമായിരുന്നു തോമസ് ആദ്യം നല്‍കിയ മൊഴി. എന്നാലിത് കള്ളമാണെന്ന് തെളിഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ അതിഗുരുതരമായ വിവരങ്ങളാണ് പുറത്തുവന്നത്. തെളിവ് നശിപ്പിക്കാനായി ഭാര്യയുടെ ശരീരം വെട്ടിമുറിച്ചു. വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന ജിഗ്‌സോ ബ്ലേഡ്, കത്തികള്‍, പൂന്തോട്ടത്തില്‍ ഉപയോഗിക്കുന്ന കത്രിക എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

ഗര്‍ഭപാത്രം ശരീരത്തില്‍ നിന്നും പുറത്തെടുത്തു. ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അരച്ചെടുത്ത ശേഷം ഒരു രാസ ലായനിയില്‍ ലയിപ്പിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. തന്റെ ഫോണില്‍ യൂട്യൂബ് വീഡിയോകള്‍ കണ്ടുകൊണ്ടാണ് തോമസ് കൃത്യം ചെയ്തതെന്ന് കോടതി രേഖകള്‍ സൂചിപ്പിക്കുന്നു.

അലക്കു മുറിയിലെ ഒരു കറുത്ത ബാഗില്‍ നിന്ന് ക്രിസ്റ്റീന ജോക്‌സിമോവിച്ചിന്റെ മുടിയിഴകള്‍ അവരുടെ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ബ്ലെന്‍ഡറും മറ്റ് നിരവധി അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇതില്‍ അസ്ഥി കഷ്ണങ്ങളും ഉള്‍പ്പെടുന്നു.

തോമസ് ക്രിസ്റ്റീനയുടെ ഇടുപ്പെല്ലുകള്‍ ഒടിച്ചുവെന്നും ഇടതുകൈയുടെ മുകള്‍ഭാഗം, കൈത്തണ്ടകള്‍, വലതുകാലിന്റെ താഴത്തെ ഭാഗം എന്നിവ നീക്കം ചെയ്തതിനു ശേഷം, നട്ടെല്ല് മുറിച്ചുമാറ്റിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുണ്ട്.

ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളുണ്ട്. മിസ് നോര്‍ത്ത് വെസ്റ്റ് സ്വിറ്റ്സര്‍ലന്‍ഡായി കിരീടമണിഞ്ഞ ജോക്സിമോവിച്ച് 2007 ലെ മിസ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫൈനലിസ്റ്റായിരുന്നു.

Content Highlights: case against husband in the death case of Ex-Miss Switzerland Finalist

dot image
To advertise here,contact us
dot image