ഖത്തറിലെ ഫോട്ടോ​ഗ്രാഫർമാർക്ക് സുവർണാവസരം; ലക്ഷക്കണക്കിന് ദിനാർ സ്വന്തമാക്കാം

വിഷ്വല്‍ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനൊപ്പം ഫോട്ടോഗ്രാഫിയിലൂടെ ഖത്തറിന്റെ ഐഡന്റിറ്റി ഉയര്‍ത്തിക്കാട്ടുന്നതിന്റെ കൂടി ഭാഗമായാണ് പരിപാടി

dot image

ഖത്തറിലെ ഫോട്ടോ​ഗ്രാഫർമാർക്കായി ലക്ഷക്കണക്കിന് ദിനാർ സമ്മാനം നേടാനുള്ള അവസരം ഒരുക്കി സാംസ്കാരിക മന്ത്രാലയം. പ്രഥമ ദോഹ ഫോട്ടോ​ഗ്രാഫി അവാർഡിൽ വിജയിക്കുന്നവർക്കാവും വലിയ തുക സമ്മാനം ലഭിക്കുക. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫി സെന്ററിന്റെ നേതൃത്വത്തിലാണ് പ്രഥമ ദോഹ ഫോട്ടോഗ്രാഫി അവാര്‍ഡ് സംഘടിപ്പിക്കുന്നത്.

വിഷ്വല്‍ ക്രിയേറ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനൊപ്പം ഫോട്ടോഗ്രാഫിയിലൂടെ ഖത്തറിന്റെ ഐഡന്റിറ്റി ഉയര്‍ത്തിക്കാട്ടുന്നതിന്റെ കൂടി ഭാഗമായാണ് പരിപാടി. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടാഗ്രാഫര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതിന് പ്രായപരിധിയും തടസമല്ല. ഒക്ടോബര്‍ രണ്ട് വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്.

ഖത്തറിലെ ലാന്റ് മാര്‍ക്കുകളെ അടയാളപ്പെടുത്തുന്നത്, കളേഴ്‌സ്, സ്‌പെഷ്യല്‍ തീം, സ്റ്റോറി ടെല്ലിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് മത്സരം. 18 വയസിന് താഴെയുള്ള യുവ ഖത്തരി ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പ്രത്യേക മത്സരവുമുണ്ട്. എല്ലാ ഫോട്ടോകളും പ്രൊഫഷണല്‍ കാമറകള്‍ ഉപയോഗിച്ചായിരിക്കണം എടുക്കേണ്ടത്. എഐ സങ്കേതി വിദ്യയുടെ സഹായത്തെടെയുളള ചിത്രങ്ങള്‍ സ്വീകരിക്കില്ല. ലോഗോകളോ വാട്ടര്‍മാര്‍ക്കുകളോ ഉണ്ടെങ്കിലും എന്‍ട്രി നിരസിക്കും. കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തില്‍ പറയുന്നു. മൊത്തം സമ്മാനത്തുക രണ്ട് ദശലക്ഷം ദിനാറിലധികം വരും.

ഖത്തര്‍ വിഭാഗ വിജയിക്ക് മൂന്ന് ലക്ഷം റിയാല്‍ വരെ സമ്മാനമായി ലഭിക്കും. മറ്റ് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനത്തിന് 1,50,000 റിയാലും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം ദിനാറുമാണ് സമ്മാനം. മൂന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് 75,000 റിയാലും സമ്മാനമായി ലഭിക്കും.

Content Highlights: Qatar Photography Center launches the inaugural edition of the Doha Photography Award

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us