

ഒമാന്റെ 56-ാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സോഹാർ കെഎംസിസി ഏരിയ കമ്മിറ്റി മുതിർന്നവരുടെ ഫുട്ബോൾ ടൂർണമെന്റും കുട്ടികൾക്കായി ഫുട്ബോൾ പ്രദർശന മത്സരവും സംഘടിപ്പിച്ചു. അൽ തരീഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുഹമ്മദ് വാണിമേൽ, സോഹാർ ജനറൽ സെക്രട്ടറി റഹീസ്, ഷബീറലി, മുസ്തഫ, അഷ്റഫ്, പി ടി പി ഹാരിസ് എന്നിവർ സംസാരിച്ചു. വനിതാ വിഭാഗം, ചിൽഡ്രൻസ് വിംഗ് പ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ആഘോഷപരിപാടിയിൽ പങ്കുചേർന്നു.
ഒമാന്റെ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളെ അനുസ്മരിക്കുന്ന ദേശീയദിനം രാജ്യത്തിന്റെ ഐക്യവും നേട്ടങ്ങളും വികസനവും ആഘോഷിക്കുന്ന അവസരമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. ഒമാന്റെ സമാധാനത്തിനും ഐശ്വര്യത്തിനും കൂടുതൽ പുരോഗതിക്കും ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷപരിപാടി സമാപിച്ചത്.
Content Highlights: Sohar KMCC Area Committee organised a football tournament and children's exhibition match as part of Oman's 56th National Day celebrations. The seventh edition of the tournament was held at Al Tharif Football Ground, with eight teams participating