

ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ഒമാനില്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് അമീറാത്തില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അമീറാത്തിലെ അല്‍ നഹ്ദയില് രണ്ടാമത്തെ സ്റ്റോറാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. അല്‍ അമീറാത്ത് വാലി, ഷെയ്ഖ് ഹമദ് ബിന്‍ സുല്‍ത്താന്‍ അല്‍ ബുസൈദി ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയും ചടങ്ങില്‍ പങ്കെടുത്തു.
അമ്പത്തിയൊന്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള സ്റ്റോറില്‍ പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, കടല്‍ വിഭവങ്ങള്‍, പലചരക്ക് സാധനങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി വിപുലമായ ഉല്പ്പന്നശേഖരമുണ്ട്. വിശാലമായ പാര്‍ക്കിംഗ്, സെല്‍ഫ് ചെക്ക്ഔട്ട് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒമാനി ഉല്‍പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗവും സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്. അതേസമയം, ഒമാനിലെ ലുലുവിന്റെ ഹാപ്പിനെസ്സ് ലോയല്‍റ്റി പ്രോഗ്രാമില്‍ പത്തു ലക്ഷം അംഗങ്ങള്‍ എന്ന നേട്ടവും ഗ്രൂപ്പ് കൈവരിച്ചു.
പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുന്നതിനൊപ്പം മൂവായിരത്തി നാനൂറിലധികം ഒമാനി പൗരന്മാര്ക്ക് ലുലു തൊഴിലും നല്‍കുന്നുണ്ട്. ഒമാനിലെ നിക്ഷേപങ്ങളും റീട്ടെയില്‍ ശൃംഖലയും കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രതിബദ്ധതയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റിലൂടെ ലുലു വീണ്ടും വ്യക്തമാക്കുന്നത്.
Content Highlights: Lulu Group has expanded its retail presence in Oman with the opening of a new hypermarket in Al Amerat, Muscat. The new outlet is part of the group's ongoing expansion plans in the Sultanate