

ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ റെക്കോഡ് പ്രകടനത്തിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇയ്‌ക്കെതിരേ 53 പന്തിൽ 204 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.
മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത് ഇബ്രാർ അഹമ്മദായിരുന്നു. ഇന്നിങ്‌സിലെ രണ്ടാം ഓവർ എറിയാനെത്തിയ ഇബ്രാറിനെ വൈഭവ് തുടക്കത്തിൽ തന്നെ ആക്രമിച്ചു. രണ്ട് സിക്‌സറടക്കം 20 റൺസാണ് ആ ഓവറിൽ പിറന്നത്.
എന്നാൽ നാലാം ഓവറിൽ ഇബ്രാർ വീണ്ടും പന്തെറിയാനെത്തി. ആ ഓവറിൽ അഭിഷേകായിരുന്നു ഇബ്രാറിനെ ആക്രമിച്ചത്. ആദ്യ പന്തിൽ ഫോറും രണ്ടാം പന്തിൽ സിക്‌സറുമടിച്ചു. എന്നാൽ മൂന്നാം പന്തിൽ എൽബിഡബ്ല്യുവിൽ കുരുങ്ങിയതോടെ അഭിഷേക് പുറത്തായി.
ഔട്ടല്ലെന്ന് വാദിച്ച് ഉടൻ തന്നെ അഭിഷേക് എതിർപ്പ് പ്രകടിപ്പിച്ചു. പിന്നാലെ യുഎഇ ബൗളർ അഭിഷേകിനോട് കോർത്തു. മൈതാനം വിടാനും നിർദേശിച്ചു. അതോടെ ഇരുതാരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. സഹതാരങ്ങളും അമ്പയറും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.
അഭിഷേക് പുറത്തായെങ്കിലും യുഎഇ ടീമിന് ആശ്വസിക്കാൻ വകയുണ്ടായിരുന്നില്ല. ഇബ്രാറാകട്ടെ പിന്നീട് നന്നായി തല്ലുവാങ്ങി. ആ ഓവറിലെ തന്നെ അഞ്ചാം പന്തിൽ സിക്‌സറും അവസാനപന്തിൽ ഫോറുമടിച്ച് വൈഭവ് മറുപടി കൊടുത്തു.
പിന്നീട് ഏഴാം ഓവറിലാണ് ഇബ്രാർ അടുത്ത ഓവർ എറിഞ്ഞത്. ആ ഓവറിൽ വൈഭവിന്റെ താണ്ഡവമായിരുന്നു. മൂന്ന് വീതം സിക്സ്‌റും ഫോറും അടിച്ചെടുത്ത വൈഭവ് സെഞ്ചുറിയും തികച്ചു. ഓവറിൽ പിറന്നതാകട്ടെ 30 റൺസ്. പിന്നീട് ഇബ്രാർ പന്തെറിഞ്ഞില്ല. മൂന്നോവറിൽ താരം വഴങ്ങിയത് 71 റൺസ്.
content highlights:After dismissing Abhishek, a UAE bowler erupted in an aggressive and animated celebration on the field.