ഒമാൻ പ്രവാസികൾക്ക് ആശ്വാസം! ചൂടിന് വിട നൽകി തണുപ്പുകാലത്തിന് തുടക്കമാകുന്നു

അതേസമയം, മുസന്ദം ഉൾപ്പെടെ ഒമാന്റെ വിവിധ തീരപ്രദേശങ്ങളിൽ ഞായറാഴ്ച വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഒമാൻ പ്രവാസികൾക്ക് ആശ്വാസം! ചൂടിന് വിട നൽകി തണുപ്പുകാലത്തിന് തുടക്കമാകുന്നു
dot image

ഒമാനിൽ താപനില കുറഞ്ഞുതുടങ്ങിയതായും വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ ശക്തമാകുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി. നവംബർ അവസാനത്തോടെ രാജ്യത്ത് തണുപ്പ് കൂടുതൽ അനുഭവപ്പെടുമെന്നും ഡിസംബർ ആദ്യവാരത്തോടെ മസ്‌കറ്റിൽ രാത്രിയിലെ കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നുമാണ് പുതിയ കാലാവസ്ഥാ പ്രവചനം.

നിലവിൽ 31 ഡിഗ്രി സെൽഷ്യസായ പകൽ ഉയർന്ന താപനില വെള്ളിയാഴ്ചയോടെ 29 ഡിഗ്രിയായും നവംബർ 16-ന് 28 ഡിഗ്രിയായും കുറയും. രാത്രികാല താപനില നിലവിലെ 26 ഡിഗ്രിയിൽ നിന്നും തുടർന്നുള്ള ദിവസങ്ങളിൽ 25, 24 ഡിഗ്രി എന്നിങ്ങനെ താഴും. ഡിസംബർ ആദ്യത്തോടെ പകൽ താപനില 26 ഡിഗ്രിയിലേക്കും രാത്രി താപനില 18 ഡിഗ്രിയിലേക്കും എത്തും. ഈ കാലയളവിൽ മഴയ്ക്ക് സാധ്യതയില്ലെന്നും വരണ്ട കാലാവസ്ഥയ്‌ക്കൊപ്പം മിതമായ കാറ്റും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമായിരിക്കും അനുഭവപ്പെടുകയെന്നും അധികൃതർ വ്യക്തമാക്കി.

Also Read:

അതേസമയം, മുസന്ദം ഉൾപ്പെടെ ഒമാന്റെ വിവിധ തീരപ്രദേശങ്ങളിൽ ഞായറാഴ്ച വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ 1.5 മുതൽ 2.5 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Content Highlights: Oman is preparing to welcome the winter season, bringing relief from months of intense summer heat. The drop in temperatures is expected to make outdoor activities and travel more comfortable for residents and expatriates across the country.

dot image
To advertise here,contact us
dot image