

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ നിര്യാതനായി. തൃശൂർ വെങ്കിടങ്ങ് രായം മരക്കാർ ഹൗസിൽ ഖാലിദിന്റെ മകൻ കാഷിഫ് ആണ് മരിച്ചത്. 42 വയസായിരുന്നു. ദേഹസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് മരണം. മാതാവ്: ഫൗസിയ. ഭാര്യ: സജന. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
Content Highlights: A young man from Thrissur died in Oman