നടപടികള്‍ കടുപ്പിച്ച് ഒമാന്‍: 42000ത്തിലധികം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുകള്‍ റദ്ദാക്കി

നാല് ഘട്ടങ്ങളിലായാണ് രാജ്യത്തെ സജീവമല്ലാത്തതും കാലഹരണപ്പെട്ടതുമായ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്

നടപടികള്‍ കടുപ്പിച്ച് ഒമാന്‍: 42000ത്തിലധികം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുകള്‍ റദ്ദാക്കി
dot image

ഒമാനില്‍ സജീവമല്ലാത്തതും കാലഹരണപ്പെട്ടതുമായ 42,000ത്തിലധികം വാണിജ്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുകള്‍ റദ്ദാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. വാണിജ്യ റജിസ്ട്രി സ്ഥാപിതമായതിനുശേഷം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ നടപടിയാണിത്. റദ്ദാക്കല്‍ നടപടിക്ക് മുന്നോടിയായി തുടര്‍ച്ചയായ പരിശോധനയും നടന്നു.

നാല് ഘട്ടങ്ങളിലായാണ് രാജ്യത്തെ സജീവമല്ലാത്തതും കാലഹരണപ്പെട്ടതുമായ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയത്. ആദ്യ ഘട്ടത്തില്‍ 1970 മുതല്‍ 1999 വരെയുള്ള കാലയളവിലെ 3,410 റജിസ്ട്രേഷനുകളാണ് റദ്ദാക്കിയത്. രണ്ടാം ഘട്ടത്തില്‍ 2000 മുതല്‍ 2020 വരെയുള്ള 35,000 റജിസ്ട്രേഷനുകളും നീക്കം ചെയ്തു. 2025 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലെ 2,638 റജിസ്ട്രേഷനുകളാണ് മൂന്നാം ഘട്ടത്തില്‍ റദ്ദാക്കപ്പെട്ടത്. വാണിജ്യ രേഖകള്‍ സമഗ്രമായി പരിശോധിച്ചതിനുശേഷമായിരുന്നു നടപടിയെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.

നികുതി അതോറിറ്റി, തൊഴില്‍ മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ് എന്നിവരുമായുള്ള ബാധ്യതകളില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങള്‍ മുക്തരാണെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ ഡേറ്റ പുനഃക്രമീകരിക്കുക, വിപണി സുതാര്യത വര്‍ധിപ്പിക്കുക, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന സാമ്പത്തിക, ഭരണ സൂചകങ്ങളുടെ വിശ്വാസ്യത മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടി.

വാണിജ്യ റജിസ്ട്രി നിയമത്തിലെയും എക്സിക്യൂട്ടീവ് ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്കനുസൃതമായും പങ്കാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു നടപടിയെന്നും അധികൃതര്‍ അറിയിച്ചു. നിഷ്‌ക്രിയമായ രേഖകള്‍ സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ സ്വകാര്യ മേഖലയുടെ വലുപ്പം, ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ച, തൊഴില്‍ വിപണിയിലെ സ്ഥിതി വിവരക്കണക്കുകള്‍ എന്നിവ കൃത്യമായി മനസിലാക്കന്‍ കഴിഞ്ഞിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Oman Cancels Registrations Of Over 42000 Commercial Entities

dot image
To advertise here,contact us
dot image