

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിക്കും വിരാട് കോഹ്‌ലിക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി യുവരാജ് സിങ്ങിന്റെ പിതാവും മുന്‍ താരവുമായ യോഗ്‌രാജ് സിങ്. യുവരാജിനെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ച യോഗ്‌രാജ് ധോണിയും കോഹ്‌ലിയും തന്റെ മതന്റെ കഴിവിനെ ഭയപ്പെട്ടിരുന്നുവെന്നും പറഞ്ഞു. ഇന്‍സൈഡ്‌സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ താരത്തെ കുറിച്ച് സംസാരിക്കവേയാണ് യോഗ്‌രാജ് സിങ് വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
"ഓൾറൗണ്ടർമാരിൽ കപിൽ ദേവാണ് മികച്ച ഇന്ത്യൻ താരം. ബാറ്റർമാരിൽ യുവരാജ് സിങ്, സച്ചിൻ ടെണ്ടുൽക്കർ, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി തുടങ്ങിയവരെല്ലാം മികച്ചവരാണ്. പക്ഷേ എന്റെ അഭിപ്രായത്തിൽ എല്ലാവരേക്കാളും യുവി മുന്നിലാണ്. അദ്ദേഹത്തിന് ഏകദേശം 200 ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെയങ്കിൽ ഒരുപക്ഷേ 200 സെഞ്ച്വറികളും നേടാമായിരുന്നു. അതിനുള്ള കഴിവും അദ്ദേഹത്തിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു", യോഗ്‌രാജ് പറഞ്ഞു.
Thoughts? 👀
— Cricket.com (@weRcricket) October 25, 2025
Yograj Singh is of the opinion that Yuvraj Singh had backstabbers in the team to pull him down. pic.twitter.com/Yy8me12gIo
"ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇത് വിജയത്തിന്റെയും പണത്തിന്റെയും മഹത്വത്തിന്റെയും മേഖലയാണ്. അവിടെ സുഹൃത്തുക്കളില്ല. എപ്പോഴും പിന്നിൽ നിന്ന് കുത്തുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്. നിങ്ങളെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കുന്ന ആളുകൾ. യുവരാജ് സിങ്ങിനെ ആളുകൾ ഭയപ്പെട്ടിരുന്നു. അവരുടെ സീറ്റുകൾ യുവി തട്ടിയെടുക്കുമെന്നായിരുന്നു അവരുടെ ഭയം. കാരണം യുവരാജ് ഏറ്റവും മികച്ച കളിക്കാരനായിരുന്നു. എംഎസ്. ധോണിയും വിരാട് കോഹ്‌ലിയും ഉൾപ്പെടെ എല്ലാവരും യുവരാജിനെ ഭയപ്പെട്ടിരുന്നു', യോഗ്‌രാജ് കൂട്ടിച്ചേർത്തു.
Content Highlights: MS Dhoni, Virat Kohli Accused Of Fearing Yuvraj Singh, Yograj Singh’s shocking comments