ഇ-സ്കൂട്ടർ യാത്രക്കാർ ​ഗതാ​ഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അബുദാബി പൊലീസ്

ഇ-സ്‌കൂട്ടര്‍ യാത്രകരുടെ അപകടകരമായ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ്

dot image

ഇ-സ്കൂട്ടർ യാത്രക്കാർ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രത്യേകം ക്രമീകരിച്ച പാതകള്‍ മാത്രം യാത്രക്കായി തെരഞ്ഞെടുക്കണമെന്നും നിർദ്ദേശിച്ച് അബുദാബി പൊലീസ്. അബുദാബിയിലെ തിരക്കേറിയ റോഡിലൂടെ പോകുന്ന ഇ-സ്‌കൂട്ടര്‍ യാത്രകരുടെ അപകടകരമായ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ്.

ഇ-സ്‌കൂട്ടറുകള്‍ ഓടിച്ചുകൊണ്ട് മൂന്ന് യുവാക്കള്‍ വേഗത്തില്‍ സഞ്ചരിക്കുന്നതും അപകടങ്ങളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്കൂട്ടർ യാത്രികരുടെ ഇത്തരം പെരുമാറ്റം വാഹനമോടിക്കുന്നവരുടെ ജീവൻ മാത്രമല്ല, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുന്നുവെന്ന് അബുദാബി പൊലീസ് പ്രതികരിച്ചു.

Content Highlights: E-scooter riders risk lives on Abu Dhabi’s busy roads

dot image
To advertise here,contact us
dot image