ഒമാനിലെ റോഡില്‍ വണ്ടി ഓടിക്കുമ്പോള്‍ സൂക്ഷിച്ചോ...സ്മാര്‍ട്ട് ട്രാഫിക് ലൈറ്റുകള്‍ എല്ലാം കാണുന്നുണ്ട്

റോഡുകളില്‍ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റുകള്‍ നടപ്പിലാക്കി ഒമാന്‍

dot image

റോഡുകളില്‍ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റുകള്‍ നടപ്പിലാക്കി ഒമാന്‍. വാഹനത്തില്‍ നിങ്ങള്‍ ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ഇനിമുതല്‍ സ്മാര്‍ട്ട് ട്രാഫിക് ലൈറ്റുകള്‍ കണ്ടെത്തും. എ ഐ ക്യാമറകളുടെ സഹായത്തോട് കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് ഒമാന്‍ പൊലീസ് സ്മാര്‍ട്ട് ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിത വേഗം, ട്രാഫിക് നിയമങ്ങളുടെ ലംഘനം എന്നിവയാണ് പ്രധാനമായും ക്യാമറകളിലൂടെ നീരീക്ഷിക്കാന്‍ കഴിയുക.നിയമലംഘനങ്ങളുടെ ചിത്രങ്ങളും, സമയമുള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ ഈ എ ഐ കാമറകളിലൂടെ ലഭ്യമാകും എന്നുള്ളത് കൊണ്ട് തന്നെ നിയമ ലംഘകര്‍ക്ക് പിഴയില്‍ നിന്നോ മറ്റു നിയമ നടപടികളില്‍ നിന്നോ രക്ഷപെടാനാകില്ല.

ഇത്തരം ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ താല്‍ക്കാലിക ലൈസന്‍സ് റദ്ദാക്കല്‍, വാഹന കണ്ടുകെട്ടുക, ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കുക തുടങ്ങിയ നടപടികള്‍ ആകും ആദ്യ ഘട്ടത്തില്‍ നല്‍കുക. തെറ്റുകള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ലൈസന്‍സ് റദ്ദാക്കാനും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇവയുടെ പ്രവര്‍ത്തനം അതിനാല്‍ പൊലീസ് പരിശോധനയും കര്‍ശനമായി നടക്കുന്നുണ്ട്.

Content Highlights: police activates ai cameras in oman

dot image
To advertise here,contact us
dot image