'പിന്തുണകൾക്ക് നന്ദി, തെറ്റ് സംഭവിച്ചതിൽ അതിയായ ഖേദമുണ്ട്'; മൗനം വെടിഞ്ഞ് ജെന്‍സന്‍ ഹുവാങ്

എന്‍വിഡിഎയിലെ രാജിക്ക് ശേഷമുള്ള മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങിന്റെ ആദ്യപ്രതികരണമാണിത്

'പിന്തുണകൾക്ക് നന്ദി, തെറ്റ് സംഭവിച്ചതിൽ അതിയായ ഖേദമുണ്ട്'; മൗനം വെടിഞ്ഞ് ജെന്‍സന്‍ ഹുവാങ്
dot image

വാഷിങ്ടൺ: മൗനം വെടിഞ്ഞ് ജെന്‍സന്‍ ഹുവാങ്. തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പശ്ചാത്താപമുണ്ടെന്നും ജെന്‍സന്‍ ഹുവാങ്ങ് പറഞ്ഞു. എക്‌സ് പോസ്റ്റ് പങ്കുവെച്ചാണ് ജെന്‍സന്‍ ഹുഹാങ് പ്രതികരിച്ചത്. എന്‍വിഡിഎയിലെ രാജിക്ക് ശേഷമുള്ള മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങിന്റെ ആദ്യപ്രതികരണമാണിത്. പ്രതിസന്ധിയില്‍ പിന്തുണ നല്‍കിയ എല്ലാര്‍ക്കും നന്ദിപറഞ്ഞാണ് ജെന്‍സന്‍ ഹുവാങ് പ്രതികരിച്ചത്.

'കഴിഞ്ഞ ഒരാഴ്ചയായി, എന്റെ സുഹൃത്തുക്കളുടെയും, സഹപ്രവര്‍ത്തകരുടെയും, ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളുടെയും സ്‌നേഹവും പിന്തുണയും ലഭിച്ചു. എന്റെ കുടുംബത്തോടും എന്നോടും ദയ കാണിച്ച എല്ലാവര്‍ക്കും നന്ദി. 53 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അമേരിക്കയില്‍ എത്തിയത്. ഒരു അമേരിക്കന്‍ പൗരനാകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. അഭിമാനകരമായ നിമിഷങ്ങളില്‍ ഒന്നാണത്. എന്‍വിഡിയ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അമേരിക്കയോടും എന്‍വിഡിയയോടും എന്നും എന്റെ സ്‌നേഹനുണ്ടാകും. ഞാന്‍ എന്റെ വ്യക്തപരമായ ജീവിതത്തില്‍ വലിയൊരു തെറ്റ് ചെയ്തു. ഞാനായിട്ടാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. ആ പ്രശ്‌നം സ്ഥാപനത്തിലെ ആരെയും ബാധിക്കാന്‍ പാടില്ല. സ്ഥാപനം നടത്തുന്ന എല്ലാവിധ അന്വേഷണങ്ങളോടും ഞാന്‍ സഹകരിക്കും ജെന്‍സണ്‍ ഹുവാങ്' എന്നാണ് എക്‌സില്‍ കുറിച്ചു.

ചൈനീസ് ചാരയെന്ന് യുസ് രഹസ്യാന്വേഷണ ഏജൻസകൾ സംശയിക്കുന്ന ആലീസ് ഹുവാങുമായുള്ള ബന്ധം ഉള്‍പ്പെടെയുള്ള ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ജെന്‍സന്‍ ഹുവാങ് സ്ഥാനമൊഴിഞ്ഞത്. കമ്പനിയുടെ വികസിത എഐ ചിപ്പുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണ ലംഘനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കും സംശയങ്ങളിലേക്കും ഈ വിവാദം വഴിവെച്ചിരുന്നു. ഇത് എന്‍വിഡിയയെ വലിയ പ്രതിസന്ധിയിലാക്കുകയും എഐ വ്യവസായ ലോകത്ത് വന്‍ അമ്പരപ്പുണ്ടാക്കുകയും ചെയ്തിരുന്നു. ജെൻസൻ്റെ രാജിക്ക് പിന്നാലെ ഓള്‍ട്ടിമീറ്റര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റ് (Altimeter Capital Management), അട്രൈഡ്‌സ് മാനേജ്‌മെന്റ് (Atareides Management) തുടങ്ങിയ പ്രമുഖ നിക്ഷേപകര്‍ ഹുവാങ്ങിനെ തിരിച്ചുകൊണ്ടുവരാന്‍ എന്‍വിഡിയ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Jensen Huang has broken his silence, drawing attention with his latest response.

dot image
To advertise here,contact us
dot image