
മസ്‌ക്കറ്റ്: ഒമാനില്‍ ചുഴലിക്കാറ്റില്‍ പെട്ട വാഹനം നിയന്ത്രണം വിട്ട് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ നാലുവയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ആദം ഹൈമ പാതയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.
പിതാവ് നവാസിനും കുടുംബത്തിനുമൊപ്പം ജസാ ഹയറ സഞ്ചരിച്ച വാഹനം ചുഴലിക്കാറ്റില്‍പ്പെട്ട് നിയന്ത്രണം വിടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചുവീണ് മരണം സംഭവിക്കുകയായിരുന്നു. തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കും.
content highlights: Malayali girl dies after falling from vehicle caught in cyclone in Oman