കുവൈറ്റിൽ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് അധികൃതർ

പ്രായടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 40 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവരിലാണ് വിവാഹമോചനം ഏറ്റവും കൂടുതലായി നടന്നിരിക്കുന്നത്

കുവൈറ്റിൽ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നു; ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ട് അധികൃതർ
dot image

കുവൈറ്റിൽ വിവാഹമോചനം നേടുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അടുത്തിടെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്തെ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം 45,103 ആയി ഉയർന്നു. ഈ വർഷം ജൂൺ മാസം വരെയുള്ള ഔദ്യോഗിക വിവരങ്ങളാണിത്. ഇതിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വിവാഹമോചനം നേടിയിട്ടുള്ളത്. കണക്കുകൾ പ്രകാരം 27,698 സ്ത്രീകളും 17,405 പുരുഷന്മാരുമാണ് നിലവിൽ വിവാഹബന്ധം വേർപെടുത്തിയിട്ടുള്ളത്.

പ്രായടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, 40 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവരിലാണ് വിവാഹമോചനം ഏറ്റവും കൂടുതലായി നടന്നിരിക്കുന്നത്. ഈ പ്രായപരിധിയിൽ മാത്രം 7,512 പേർ വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ട്. ഇതിന് തൊട്ടുപിന്നിലായി 35-നും 39-നും ഇടയിൽ പ്രായമുള്ള 6,661 പേരും, 45-നും 49-നും ഇടയിൽ പ്രായമുള്ള 6,636 പേരും വിവാഹമോചിതരുടെ പട്ടികയിലുണ്ട്. മധ്യവയസ്കരിലാണ് ഈ പ്രവണത കൂടുതലായി കാണപ്പെടുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

അതേസമയം, പ്രായം കുറഞ്ഞവരിലും യുവാക്കൾക്കിടയിലും വിവാഹമോചന നിരക്ക് വർധിച്ചുവരുന്നത് ശ്രദ്ധേയമാണ്. 20 വയസ്സിന് താഴെ പ്രായമുള്ള 46 പേരാണ് വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹമോചനം നേടിയത്. ഇതിൽ 43 പേർ സ്ത്രീകളും 3 പേർ പുരുഷന്മാരുമാണ്. ഇതിനുപുറമെ, 20 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരിൽ 925 പേരും വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തിൽ 558 സ്ത്രീകളും 367 പുരുഷന്മാരും ഉൾപ്പെടുന്നു. യുവാക്കൾക്കിടയിലും വിവാഹമോചനം ഒരു വലിയ സാമൂഹിക വിഷയമായി മാറുന്നുവെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന.

Content Highlights: Authorities in Kuwait have released official statistics showing a significant increase in the country’s divorce rate, highlighting growing concerns over marital stability.

dot image
To advertise here,contact us
dot image