കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ഇനി കയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ പതിപ്പ് സഹല്‍ ആപ്പ് വഴി ലഭിക്കും

ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പുതിയ സേവനത്തിലൂടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഇലക്ട്രോണിക് കോപ്പി സ്മാര്‍ട്ട്ഫോണില്‍ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമായ സമയങ്ങളില്‍ അതിവേഗത്തിലും സൗകര്യപ്രദമായും ഉപയോഗിക്കാനും കഴിയും

കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ഇനി കയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ പതിപ്പ് സഹല്‍ ആപ്പ് വഴി ലഭിക്കും
dot image

കുവൈറ്റ് ഡ്രൈവിംഗ് ലൈസന്‍സ് ഇനി കയ്യില്‍ കരുതേണ്ട ആവശ്യമില്ല. ഡിജിറ്റല്‍ പതിപ്പ് സഹല്‍ ആപ്പ് വഴി ലഭിക്കും. കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പതിപ്പ് ഇനി മുതല്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ സഹല്‍ ആപ്പിലൂടെ നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഒരുക്കി കുവൈറ്റ് സർക്കാർ.

ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പുതിയ സേവനത്തിലൂടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ ഇലക്ട്രോണിക് കോപ്പി സ്മാര്‍ട്ട്ഫോണില്‍ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമായ സമയങ്ങളില്‍ അതിവേഗത്തിലും സൗകര്യപ്രദമായും ഉപയോഗിക്കാനും കഴിയും. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, പേപ്പര്‍ രേഖകളുടെ ഉപയോഗം കുറയ്ക്കുക, ഔദ്യോഗിക രേഖകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വേഗത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം കരുതേണ്ട സാഹചര്യം കുറയുകയും പരിശോധനകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ ഡിജിറ്റല്‍ പതിപ്പ് എളുപ്പത്തില്‍ ഹാജരാക്കാന്‍ കഴിയുകയും ചെയ്യും.

Content Highlight: Kuwait has enabled motorists to access their driving licence digitally through the Sahel app, eliminating the need to carry a physical licence in many situations

dot image
To advertise here,contact us
dot image