കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് കെട്ടിടം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം

നിലവില്‍ സംഭവസ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്

കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച് കെട്ടിടം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം
dot image

കൊച്ചി: കൊച്ചി എം ജി റോഡില്‍ കെട്ടിടം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടം. ജാക്കി ഉപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉയര്‍ത്താന്‍ ശ്രമിച്ച കെട്ടിടം സമീപത്തെ മറ്റൊരു കെട്ടിടത്തില്‍ തട്ടി നില്‍ക്കുകയാണ്.

സ്വകാര്യ വ്യക്തി വാടകയ്ക്ക് നല്‍കുന്ന കെട്ടിടമാണ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ചരിഞ്ഞത്. സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്നും ആളുകള്‍ ഒഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ സംഭവസ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. നാളെ രാവിലെ കാരാര്‍ കമ്പനിയുടെ വിദഗ്ധര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

Content Highlights: An accident occurred during an operation to lift a building using hydraulic jacks in Kochi, prompting an emergency response from authorities. Officials are assessing the situation, ensuring the safety of those at the site, and investigating the circumstances that led to the incident.

dot image
To advertise here,contact us
dot image