

കുവൈറ്റ് നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെര്‍ട്ട്സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. വരും മാസങ്ങളില്‍ ഈ വിഭാഗത്തിലെ മുഴുവന്‍ പ്രവാസി ജീവനക്കാരെയും പിരിച്ചുവിടുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വസ്മി അറിയിച്ചു.
നീതിന്യായ മന്ത്രാലയത്തിലെ എക്സ്പെര്‍ട്ട്സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ് സമ്പൂര്‍ണ്ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ നീതിന്യായ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. ഇതോടെ എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, ലീഗല്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ പ്രവാസി ജീവനക്കാര്‍ക്കും ജോലി നഷ്ടമാകും.
സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. മന്ത്രാലയത്തിന്റെ പുതിയ തീരുമാനത്തെ ഏറെ ആശങ്കയോടെയാണ് പ്രവാസികള്‍ കാണുന്നത്. ഇതിന് പുറമെ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ നിയമസംവിധാനം കൂടുതല്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വസ്മി വ്യക്തമാക്കി.
Content Highlights: The Kuwait Ministry of Justice has moved towards implementing 100% Kuwaitization in specific job sectors. This policy shift is expected to significantly impact expatriate workers, raising concerns among the expat community about reduced employment opportunities in the country’s legal and administrative sectors.