കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം

കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
dot image

കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സഭ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു.

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സലീം കൊമ്മേരിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. കുടുംബം: ഭാര്യ സുനിത. മക്കൾ: ആദിത്യൻ, ആര്യ.

Content Highlights: A Malayali expatriate in Ardiya, Kuwait, passed away due to a heart attack. The incident has saddened the local expatriate community, and further formalities regarding repatriation are expected.

dot image
To advertise here,contact us
dot image