

ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷവും കുവൈറ്റിലെ സമുദ്രജലവും കുടിവെള്ളവും രാസമാലിന്യങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമാണെന്ന് പരിസ്ഥിതി അതോറിറ്റി. ഒരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്നും ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അതേറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഇറാന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടര്‍ച്ചയായി നടത്തി വന്ന ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ സമുദ്രജലവും കുടിവെള്ളവും രാസമാലിന്യങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തമാണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. പരിസ്ഥിതി അതോറിറ്റി കെമിക്കല്‍ ടെസ്റ്റിംഗ് വിഭാഗം ഡയറക്ടര്‍ അബ്ദുള്ള അല്‍-യതീം ആണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പാരിസ്ഥിതിക സാഹചര്യങ്ങള്‍ സുസ്ഥിരമാണെന്നും കടലിലെ മത്സ്യങ്ങളും കടല്‍ത്തട്ടിലെ അവശിഷ്ടങ്ങളും പൂര്‍ണമായും സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പ്രധാന കുടിവെള്ള സ്രോതസ്സ് സമുദ്രജലമായതിനാല്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി അതീവ ജാഗ്രതയോടെയുളള പ്രവര്‍ത്തനങ്ങളാണ് അതോറിറ്റി നടത്തിവരുന്നത്. വൈദ്യുതി-ജല-പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വിവിധ മേഖലകളില്‍ ഇപ്പോഴും ഇപ്പോഴും പരിശോധനയും നിരീക്ഷണവും തുടരുന്നുണ്ട്. ഫീല്‍ഡ് വര്‍ക്കുകളും ആധുനിക ലാബ് പരിശോധനകളും സംയോജിപ്പിച്ചുകൊണ്ടുള്ള വിപുലമായ നിരീക്ഷണ സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നതതെന്നും പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
സമുദ്രജലത്തിന്റെ താപനില, ലവണാംശം, ഓക്‌സിജന്റെ അളവ്, പിഎച്ച് മൂല്യം എന്നിവ മനസിലാക്കുന്നതിന് പ്രത്യേക സാമ്പിളുകള്‍ ശേഖരിച്ച് സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും യായൊരു തരത്തിലുള്ള ആശങ്കക്കും അടിസ്ഥാനിമില്ലെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
Content Highlights: Authorities clarified that Kuwait’s sea water and drinking water are clean and safe, stating that there is no need for concern regarding water quality or public health.