

കുവൈറ്റില്‍ വിസാ കാലാവധി കഴിഞ്ഞ പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് പ്രാദേശിക ബാങ്കുകള്‍ക്ക് നിർദ്ദേശം നല്‍കി. ഇത്തരം അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
വിസാ കാലാവധി കഴിഞ്ഞ തൊഴിലാളികളെ കണ്ടെത്തുന്നതിനായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനെയും ബാങ്കുകളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഓട്ടോമേറ്റഡ് ലിങ്ക് സേവന സംവിധാനം പ്രയോജനപ്പെടുത്താനും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു. ഈ സംവിധാനം വഴി തൊഴില്‍ പെര്‍മിറ്റ് സ്റ്റാറ്റസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബാങ്കുകള്‍ക്ക് വേഗത്തില്‍ ലഭ്യമാകും. നിയമലംഘനങ്ങള്‍ തടയുന്നതില്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
Content Highlights: The Central Bank of Kuwait has issued directives to monitor and freeze the bank accounts of expatriates with expired Civil IDs or residency permits. Learn how to stay compliant.