

കൊല്ലം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. കഴിഞ്ഞ 25 വർഷമായി കുവൈത്തിലെ ഒരു സ്വദേശി ഭവനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. മൃതദേഹം കുവൈറ്റിൽ തന്നെ കബറടക്കും. സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയുടെ നേതൃത്വത്തിൽ ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പിതാവ്: പരേതനായ സുലൈമാൻ കുഞ്ഞ്, മാതാവ്: റഷീദ ബീവി, ഭാര്യ: ഷീജ, മക്കൾ: ഫാത്തിമ, ഫർഹാന.
Content Highlights: A man from Kollam, Kerala, passed away due to a heart attack in Kuwait, prompting concern among the local Malayali community.