

കുവൈറ്റില്‍ സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ആയിരത്തിലധികം ആളുകളെ കുവൈറ്റ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് നടപടി. ഇറാന്റെ ആക്രമണത്തെ അനുകൂലിക്കുന്നവര്‍ക്ക് മാപ്പ് നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ആയിത്തിലധികം ആളുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു എന്ന അവകാശവാദവുമായി കുവൈറ്റിലെ താമസക്കാരനായ ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചക്കും വഴി വച്ചിരുന്നു.ഇതിന് പിന്നാലെയാണ് വീഡിയോ പോസറ്റ് ചെയ്ത് ആളെ ആഭ്യന്തര മന്ത്രാലം അറസ്‌ററ് ചെയ്തത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇയാള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിനും കാരണമായി. ഇറാന്റെ ആക്രമണത്തെ അനുകൂലിക്കുന്നവര്‍ക്കായി മാപ്പ് നല്‍കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു.
പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണം. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Content Highlights: A person has been arrested in Kuwait for spreading fake propaganda related to the ongoing West Asia conflict, raising concerns over misinformation.