വിമാന കമ്പനികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം; പുതിയ സംവിധാനവുമായി കുവൈറ്റ്

ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെയാണ് പരാതികള്‍ നല്‍കേണ്ടത്

വിമാന കമ്പനികളുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം; പുതിയ സംവിധാനവുമായി കുവൈറ്റ്
dot image

കുവൈറ്റില്‍ വിമാന കമ്പനികളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ പുതിയ സംവിധാനവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി പരാതികള്‍ കൈമാറാന്‍ സര്‍ക്കാര്‍ പ്ലാറ്റ്‌ഫോം ആയ സഹേല്‍ ആപ്പില്‍ പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്തി. ആവശ്യമായ രേഖകള്‍ ഉള്‍പ്പെടെയാണ് പരാതികള്‍ നല്‍കേണ്ടത്.

വിമാനകമ്പനികളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കൈമാറാനുള്ള സംവിധാനമാണ് സഹേല്‍ അപ്പില്‍ പുതിയതായി ഏര്‍പ്പടുത്തിയിരിക്കുന്നത്. ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം ഓഫീസുകള്‍ എന്നിവയെക്കുറിച്ചുള്ള പരാതികളും ഓണ്‍ലൈനായി കൈമാറാനാകും. പരാതിക്കൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ആപ്ലിക്കേഷനിലൂടെ ലഭിക്കുന്ന പരാതികള്‍ പ്രത്യേക സംഘം പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സഹേല്‍ ആപ്പില്‍ നല്‍കിയ പരാതികളില്‍ മറുപടി ലഭിക്കാന്‍ കതാല താമസമുണ്ടായാല്‍ തുവാസുല്‍ പ്ലാറ്റ് ഫോം വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വികസന നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് തുവാസല്‍ ആപ്പ് വഴി കൈമാറാന്‍ കഴിയും. ഇതിലൂടെ ലഭിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പരാതികളും ഗൗരവത്തോടെയും നിഷ്പക്ഷമായും പരിഗണിക്കുമെന്ന് അതോറിറ്റി അറിയിച്ചു. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ റദ്ദാക്കിയ ടിക്കറ്റുകളുടെയും റിസര്‍വേഷനുകളുടെയും മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് മടക്കി നല്‍കണമെന്ന് എയര്‍ലൈനുകള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും സിവില്‍ ഏവിയേഷന്‍ അതേറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ടിക്കറ്റ് ഉപയോഗിച്ചിട്ടില്ലെങ്കില്‍ യാത്രക്കാര്‍ക്ക് പൂര്‍ണ്ണ റീഫണ്ടിന് അര്‍ഹതയുണ്ടെന്നും ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകള്‍ക്ക് ഭാഗിക റീഫണ്ട് നല്‍കണമെന്നും അതോറിറ്റി വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുവൈറ്റില്‍ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയത്. റോഡ് മാര്‍ഗം സൗദി അറേബ്യയില്‍ എത്തി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികളും നിരവധിയാണ്. യാത്രയും ചരക്ക് നീക്കവും കൂടുതല്‍ എളുപ്പമാക്കുന്നതിനായി എല്ലാ അതിര്‍ത്തികളും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈറ്റ് ഭരണകൂടം തുറന്നിരുന്നു.

Content Highlights: Kuwait has launched a new system to allow passengers to file complaints against airlines efficiently, aiming to improve customer service and address grievances promptly.

dot image
To advertise here,contact us
dot image