സുൽത്താനിൽ ഡാൻസ് ചെയ്തത് 102 ഡിഗ്രി പനിയുമായി, ആടിൽ ഏറ്റവും ഇഷ്ടമായത് ഷാജി പാപ്പനും ഡ്യൂഡും | വേദിക അഭിമുഖം

'വെറും ഒരു ടിപ്പിക്കൽ ഗ്ലാമർ സോങ് അല്ല സുൽത്താൻ. ഹൈ എനർജിയും കിടിലൻ സ്റ്റെപ്പുകളും ഉള്ള ഒരു ഗാനമാണത്'

സുൽത്താനിൽ ഡാൻസ് ചെയ്തത് 102 ഡിഗ്രി പനിയുമായി, ആടിൽ ഏറ്റവും ഇഷ്ടമായത് ഷാജി പാപ്പനും ഡ്യൂഡും | വേദിക അഭിമുഖം
രാഹുൽ ബി
1 min read|27 Mar 2026, 03:02 pm
dot image

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് 3 ബോക്സ് ഓഫീസിൽ മിന്നും വിജയം നേടി മുന്നേറുകയാണ്. ചിത്രം ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം നേടിയത്. ചിത്രത്തിലെ സുൽത്താൻ എന്ന ഗാനവും വേദികയുടെ ഡാൻസും വളരെയധികം ശ്രദ്ധ നേടിയിരുന്നു. 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരിക്കുമ്പോഴാണ് സുൽത്താൻ എന്ന ഗാനത്തിനായി ഡാൻസ് ചെയ്തതാണെന്നും ഗാനം പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും വേദിക റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

മലയാളം ഇൻഡസ്ട്രി സ്പെഷ്യൽ ആണ്

ഞാൻ അടിസ്ഥാനപരമായി മറ്റ് ഭാഷയിൽ നിന്നുള്ള നടിയാണ്. എന്റെ അരങ്ങേറ്റ ചിത്രവും ഞാൻ ഞാൻ കൂടുതൽ അഭിനയിച്ചതും മറ്റ് ഭാഷകളിലാണ്. ഞാൻ അവിടെ എന്റെ പ്രോജക്ടുകളുമായി തിരക്കിലായിരുന്നു. മലയാളം ഇൻഡസ്ട്രി എനിക്ക് വളരെ സ്പെഷ്യൽ ആണ്. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം ചില മികച്ച പ്രോജക്ടുകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ്, ചാക്കോച്ചൻ തുടങ്ങിയവർക്കൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരിൽ നിന്ന് എനിക്ക് ധാരാളം സ്നേഹം ലഭിക്കാറുണ്ട്. എന്നാൽ പലപ്പോഴും ഡേറ്റ് ക്ലാഷ് കാരണം എനിക്ക് മലയാളം പ്രോജക്ടുകൾ ഏറ്റെടുക്കാൻ കഴിയാറില്ല. ഈ ഇൻഡസ്ട്രിയിൽ നിന്ന് എനിക്ക് ലഭിച്ച സ്നേഹവും ഊഷ്മളതയും വളരെ വലുതാണ്. ഞാൻ എവിടെ പോയാലും, അവർ എന്നെ അറിയുന്നത് ശൃംഗാരവേലൻ എന്ന ചിത്രത്തിലൂടെയാണ്, കാരണം ശൃംഗാരവേലൻ അന്ന് ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.

vedhika,

സുൽത്താനിലേക്ക്

ആട് പോലെ ഒരു ഫ്രാഞ്ചൈസി, ഷോബി മാസ്റ്ററിന്റെ പോലെ ഇന്ത്യയിലെ തന്നെ നമ്പർ വൺ കൊറിയോഗ്രാഫർ മാത്രമല്ല വിജയ് ബാബു പോലെ ഒരു നിർമാതാവും വരുമ്പോൾ നമുക്ക് ഇത് തിരഞ്ഞെടുക്കാനുള്ള പ്രേരണ ഉണ്ടാകുമല്ലോ. എല്ലാ ഭാഷകളിൽ നിന്നും സൂപ്പർസ്റ്റാറുകൾക്കൊപ്പമുള്ള ഗാനങ്ങൾക്കായി എന്നെ വിളിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും എനിക്ക് അതിൽ താത്പര്യമുണ്ടായിരുന്നില്ല. പക്ഷെ ഇവിടെ ഷോബി മാസ്റ്റർ നൃത്തസംവിധാനം ചെയ്യുമ്പോൾ, നിങ്ങൾ ശരിയായ കൈകളിലാണെന്ന് അറിയാം. വെറും ഒരു ടിപ്പിക്കൽ ഗ്ലാമർ സോങ് അല്ല സുൽത്താൻ. ഹൈ എനർജിയും കിടിലൻ സ്റ്റെപ്പുകളും ഉള്ള ഒരു ഗാനമാണത്. ഭാഗ്യവശാൽ അത് വൈറലാകുകയും ട്രെൻഡാകുകയും ചെയ്തു. ഇതിനുശേഷം, നിങ്ങള്‍ക്ക് ഇതുപോലുള്ള ഒരുപാട് പാട്ടുകള്‍ മലയാളത്തിൽ കാണാന്‍ കഴിയും. ഗാനത്തിന്റെ തിയേറ്റർ റെസ്പോൺസ് കാണുമ്പോൾ ഒരു സ്റ്റേഡിയം ആയി മാറിയത് പോലെയാണ് തോന്നുന്നത്. വളരെ ക്ലീൻ എന്റർടെയ്‌നറായതിനാൽ കുടുംബ പ്രേക്ഷകർക്കും സിനിമ ഇഷ്ടമായി.

vedhika

നിർമാതാക്കൾക്ക് നന്ദി

ഒടിടി പ്ലാറ്റ്ഫോമുകൾ കാരണം ഇപ്പോൾ അവസരങ്ങൾ വളരെ വലുതാണ്. തെലുങ്കിൽ, ഞാൻ ബാഹുബലി നിർമ്മാതാക്കളുമായി ചേർന്ന് ഒരു വെബ് സീരീസ് ചെയ്തു. യക്ഷിണി എന്നായിരുന്നു അതിന്റെ പേര്. വലിയ സ്വീകാര്യത ആണ് അതിന് ലഭിച്ചത്. എന്നാൽ അതേസമയം, ആട് 3 പോലുള്ള ഒരു സിനിമ, തിയേറ്ററുകളിൽ ആസ്വദിക്കാൻ പറ്റിയ ഒന്നാണ്. എന്നെകൊണ്ട് ഡാൻസ് നമ്പറുകളും അഭിനയ പ്രാധ്യാന്യമുള്ള വേഷങ്ങളും ചെയ്യാൻ കഴിയുമെന്ന് നിർമാതാക്കൾക്ക് തോന്നുന്നതിൽ സന്തോഷമുണ്ട്.

vedhika

കരിയർ മാറ്റിയ കാവ്യ തലവനും പരദേശിയും

എനിക്ക് ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ലഭിച്ചത് എന്റെ ഭാഗ്യമാണ്. പരദേശിയിൽ വളരെ ഡാർക്ക് ആയ കഥാപാത്രമായിരുന്നു. പിന്നെ കാവ്യ തലവനും വളരെ പ്രത്യേകതയുള്ളതായിരുന്നു കാരണം അതൊരു പീരിയഡ് ഡ്രാമ ആയിരുന്നു. ഇന്നുവരെ എനിക്ക് ലഭിച്ച പ്രോജക്ടുകൾക്ക് കാരണം പരദേശിയും കാവ്യ തലവനാണ്. പരദേശിയും കാവ്യ തലവനും കാരണമാണ് എനിക്ക് മലയാളം സിനിമകൾ ലഭിച്ചത്, കാരണം നിർമ്മാതാക്കൾ ഈ രണ്ട് സിനിമകളും കണ്ട് എന്നെ കാസ്റ്റ് ചെയ്തു. ശൃംഗാരവേലൻ, ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ, കസിൻസ് തുടങ്ങിയ സിനിമകൾ എല്ലാം എനിക്ക് ലഭിച്ചത് ഈ രണ്ട് സിനിമകളിലെ അഭിനയം കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഏത് റോളുകൾ വരുമ്പോഴും എന്നെ എക്സൈറ്റ് ചെയ്യുന്നത് പോലെയാണ് ഞാൻ ചെയ്യുന്നത്.

ആട് 3 യിൽ ഇഷ്ടമായത് ഷാജി പാപ്പാനെയും ഡ്യൂഡിനെയും

ആട് 3 ഞാൻ കണ്ടു. ബോംബെയിൽ വെച്ചാണ് ഞാൻ സിനിമ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടമായി. ഷാജി പാപ്പനും ഡ്യൂഡുമാണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ. സിനിമ ഇപ്പോൾ 100 കോടി കടന്നെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, ഷാൻ റഹ്മാൻ, അഖിൽ ജോർജ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. ഗാനത്തിന്റെ ചിത്രീകരണത്തിനിടയിൽ എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എനിക്ക് 102 ഡിഗ്രി പനിയും കടുത്ത ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഭാഗ്യവശാൽ, ആ സമയം എന്റെ പരമാവധി നൽകാൻ ദൈവം എനിക്ക് ശക്തി നൽകി.

james and alice

മലയാളം പ്രോജെക്റ്റുകൾ

ചില മലയാളം പ്രോജെക്റ്റുകൾ എന്നെ തേടി വരുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തുടങ്ങിയവർക്കൊപ്പം വർക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.

Content Highlights: Vedhika talks about her dance in aadu 3 and her career choices, says she is a fan of shaji pappan and dude from aadu

dot image
To advertise here,contact us
dot image