

മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഷാർജ പൊലീസ്. ഷാർജയിൽ നടന്ന പരിശോധനയിൽ, അമിതവേഗത്തിൽ വാഹനമോടിച്ചതിനും ശബ്ദമലിനീകരണം ഉണ്ടാക്കിയതിനും 12 വാഹനങ്ങളും 30 മോട്ടോർ സൈക്കിളുകളും ഷാർജ പൊലീസ് പിടിച്ചെടുത്തു. താമസക്കാർക്ക് ശല്യമുണ്ടാക്കുന്ന ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി നടത്തിയ ഈ കാമ്പയിനിൽ 52 ട്രാഫിക് നിയമലംഘനങ്ങളും പൊലീസ് കണ്ടെത്തി. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചവർ തങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന രീതിയിലാണ് പ്രവർത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: Sharjah Police intensifies action against traffic violations, aiming to improve road safety and enforce strict compliance with vehicle laws