പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്

കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

പ്രവാസികൾക്ക് ആശ്വാസം; കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ജസീറ എയർവേയ്സ്
dot image

കുവൈറ്റില്‍ നിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് ജസീറ എയര്‍വേയ്സ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കുവൈറ്റ് വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ സൗദിയിലെ ഖയിസുമാ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക. കൊച്ചി, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് വന്ദേഭാരത് മിഷന്റെ ഭാഗമായാണ് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

യാത്രക്കാരെ കുവൈറ്റില്‍ നിന്ന് ഖയിസുമാ വിമാനത്താവളത്തിലേക്ക് ബസ് മാര്‍ഗ്ഗം എത്തിക്കുമെന്നും വിസയുള്ള പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചു. ജസീറയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

Content Highlights: Jazeera Airways has announced the resumption of flight services from Kuwait to India, bringing relief to expatriates by improving travel connectivity between the two countries.

dot image
To advertise here,contact us
dot image