നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന; കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്

രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 80.65 ശതമാനവും സ്വകാര്യ കാറുകളാണ്

നിരത്തുകളിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന; കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
dot image

കുവൈത്തില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. രാജ്യത്തെ വാഹനങ്ങളുടെ എണ്ണം 2.609 മില്യണ്‍ എന്ന റെക്കോര്‍ഡ് സംഖ്യയിലെത്തിയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുവൈത്തിലെ നിരത്തുകളില്‍ ഓരോ ദിവസവും വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

2023-ലെ 2.522 മില്യണ്‍ വാഹനങ്ങളില്‍ നിന്നാണ് ഇത്രയധികം വര്‍ദ്ധനവ് ഉണ്ടായത്. രാജ്യത്തെ മൊത്തം വാഹനങ്ങളുടെ 80.65 ശതമാനവും സ്വകാര്യ കാറുകളാണ്. ഇത്തരം വാഹനങ്ങളുടെ എണ്ണം മുന്‍വര്‍ഷത്തെ 2.028 മില്യണില്‍ നിന്ന് 2.104 മില്യണായി ഉയര്‍ന്നു. സ്വകാര്യ മോട്ടോര്‍ സൈക്കിളുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 2023-ലെ 47,623-ല്‍ നിന്ന് 49,591 ആയാണ് ഇത് വര്‍ദ്ധിച്ചത്.

ടാക്‌സികള്‍,ഓണ്‍-ഡിമാന്‍ഡ് ടാക്‌സികള്‍,റോമിംഗ് ടാക്‌സികള്‍, പൊതു ഗതാഗത വാഹനങ്ങള്‍ എന്നിവയുടെ എണ്ണവും കൂടിയതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. ഈ കാലയളവില്‍ ആകെ 92,976 പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍ അധികൃതര്‍ അനുവദിച്ചു. ഇതില്‍ 83,085 സ്‌പെഷ്യല്‍ ലൈസന്‍സുകളും 6,286 ജനറല്‍ ലൈസന്‍സുകളും 2,931 മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സുകളും 674 കണ്‍സ്ട്രക്ഷന്‍ വാഹന ലൈസന്‍സുകളും ഉള്‍പ്പെടുന്നു. രാജ്യത്തെ വാഹനപ്പെരുപ്പം ഗാതഗത കുരുക്കിന് കാരണമാകുമെന്നും വിലയിരുത്തുന്നു.

Content Highlights: Huge increase in the number of vehicles in Kuwait

dot image
To advertise here,contact us
dot image