മരുന്നുകളുടെ വിലയിൽ വലിയ കുറവുമായി കുവൈത്ത്; ​ഗൾഫ് രാജ്യങ്ങളിൽ തന്നെ കുറഞ്ഞ് നിരക്ക്

മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും ആരോഗ്യമേഖലയിൽ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങൾ

dot image

മരുന്നുകളുടെ വിലയിൽ വലിയ കുറവ് പ്രഖ്യാപിച്ച് കുവൈത്ത്. ആരോഗ്യ മേഖലയിൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുക, ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാ​ഗമായാണ് നിരക്കിൽ കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച്, 544 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും 78.5% വരെ വില കുറച്ചിട്ടുണ്ട്. ഇതോടെ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന രാജ്യമായി കുവൈത്ത്.

സമാനമായി 144 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ പുതുക്കിയ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്. വില കുറച്ച മരുന്നുകളിൽ കാൻസർ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ആസ്ത്മ, സന്ധിവാതം, ചർമ്മരോഗങ്ങൾ, വൻകുടലുമായി ബന്ധപ്പെട്ട രോഗങ്ങൾ എന്നിവയ്ക്കുള്ള ബയോളജിക്കൽ ചികിത്സകൾ ഉൾപ്പെടുന്നു.

മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും ആരോഗ്യമേഖലയിൽ സാമ്പത്തിക കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങൾ. നടപടികൾ ഉറപ്പുവരുത്താൻ മരുന്നുകളുടെ വിപണിയിൽ അധികൃതർ അറിയിച്ചു. ഈ വർഷം മാത്രം 1,188 മരുന്നുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കുമാണ് ആരോഗ്യ മന്ത്രി വില കുറയ്ക്കാൻ അംഗീകാരം നൽകിയത്.

Content Highlights: Kuwait cuts prices on 544 medicines, weight loss drugs

dot image
To advertise here,contact us
dot image