
ഈ വർഷം സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 256 വരെ നടക്കുന്ന ഐസിസി വനിതാ ലോകകപ്പ് മത്സരങ്ങൾക്ക് തിരുവനന്തപുരവും വേദിയാകും. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് സെമിഫൈനൽ ഉൾപ്പടെയുള്ള മത്സരങ്ങൾക്ക് വേദിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ-ബംഗ്ലാദേശ് മത്സരവും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സെപ്റ്റംബർ 25നും 27നും നടക്കുന്ന രണ്ട് സന്നാഹ മത്സരങ്ങളും കാര്യവട്ടത്ത് വെച്ച് നടക്കുന്നതാണ്. ബെഗളൂരുവിലെ ചിന്നസ്വാമിയിൽ ഷെഡ്യൂൾ ചെയ്ത മത്സരങ്ങളാണ് കാര്യവട്ടത്തേക്ക് മാറ്റുന്നത്.
ഐപിഎൽ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തെ തുടർന്ന്, സുരക്ഷാ കാരണങ്ങൾ മൂലമാണ് മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റുന്നത്. ഇന്ന് എട്ട് മണിക്ക് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
Content Highlights- Greenfield Stadium to host Women's ODI World Cup