'സിനിമ അങ്ങനെ സൂത്രത്തിൽ ആരും പഠിക്കണ്ട…അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി'; ലാൽജോസ്

താൻ ഓപ്പറേഷൻ നോക്കി പഠിച്ചാൽ സർജൻ ആകുമോയെന്നും ലാൽജോസ് ചോദിച്ചു.

dot image

സിനിമ ഒരുപാട് ആളുകളുടെ കഷ്ടപ്പാട് ആണെന്നും അത് അങ്ങനെ സൂത്രത്തിൽ ആരും പടികണ്ടെന്നും സംവിധായകൻ ലാൽജോസ്. സർജൻ ആകണമെന്ന് ആഗ്രഹമുള്ള താൻ ഓപ്പറേഷൻ നോക്കി പഠിച്ചാൽ സർജൻ ആകുമോയെന്നും ലാൽജോസ് തിരിച്ച് ചോദിച്ചു. സിനിമ സെറ്റിലെ ഫുഡും വേണ്ട, ഒരു സാലറിയും വേണ്ട എങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് പുറത്തു നിന്ന് പഠിച്ചോളാമെന്ന് ഒരു വ്യക്തി ചോദിച്ചതിന് മറുപടിയായിട്ടാണ് ലാൽജോസ് ഇക്കാര്യങ്ങൾ പറഞ്ഞത്. എം ഇ സ്റ്റുഡിയോ നടത്തിയ ലൈറ്റ്‌സ് കാമറ ആക്ഷൻ എന്ന പരിപാടിയിലാണ് സംവിധായകൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

'എനിക്ക് ഒരു സർജൻ ആകണമെന്നാണ് ആഗ്രഹം പക്ഷേ എനിക്ക് പഠിക്കണ്ട ഓപ്പറേഷൻ ചെയ്യുന്നത് ഒന്ന് കണ്ടോട്ടെ എന്ന് പറഞ്ഞാൽ ഞാൻ സർജൻ ആകുമോ? അത് അങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഇത് അത്ര ലാഘവത്തോടെ എടുക്കരുത്. ആയിരകണക്കിന് ആളുകൾ ആട്ടും തുപ്പും ഒക്കെ സഹിച്ച് ജീവിതം ഒരു പന്തയമാക്കി കഷ്ടപ്പെട്ട് പഠിച്ച് ചെയ്യുന്ന ഒരു പരിപാടിയാണ് സിനിമ. അത് അങ്ങനെ സൂത്രത്തിൽ ആരും പഠിക്കണ്ട', ലാൽജോസ് പറഞ്ഞു.

അതേസമയം, നിങ്ങളിലേക്ക് എത്താൻ എന്താണ് മാർഗം എന്ന് ഒരാൾ ചോദിച്ചതിന്റെ മറുപടിയായി ലാൽജോസ് പറഞ്ഞത് ഇങ്ങനെയാണ്. 'സിനിമയിൽ ഇതുവരെ എത്തിയവർ ഓരോരുത്തരുടെ പുറകെ നടന്ന് ചെരുപ്പ് തേഞ്ഞ ആളുകളാണ്. ഇവിടെ എത്തേണ്ട ആളാണെങ്കിൽ അവൻ എത്തിയിരിക്കും. സിനിമയാണ് ലക്ഷ്യമെങ്കിൽ അതിന്റെ പിന്നാലെ നടക്കണം. മെനക്കെടാൻ കഴിയാത്ത ആളുകൾക്ക് സിനിമയിൽ അവസരം കിട്ടില്ല', ലാൽജോസ് പറഞ്ഞു.

Content Highlights: Cinema is not an easy thing to study says director laljose

dot image
To advertise here,contact us
dot image