ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിന് അനുമതി തേടി വിദ്യാഭ്യാസ വകുപ്പ്

മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കാര്യങ്ങൾ വിലയിരുത്തി തീരുമാനം എടുത്തത്

ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിന് അനുമതി തേടി വിദ്യാഭ്യാസ വകുപ്പ്
dot image

തിരുവനന്തപുരം: ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിന് അനുമതി തേടി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കാര്യങ്ങൾ വിലയിരുത്തി തീരുമാനം എടുത്തത്.

പരീക്ഷ തീയതി തീരുമാനിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാൻ തീരുമാനമായി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പരീക്ഷ നടത്തിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. പരീക്ഷാ നടത്തിപ്പിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മന്ത്രി ശിവൻകുട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്എസ്എൽസി പരീക്ഷകൾ മാറ്റിവെച്ചിരുന്നു. മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നത്.

Content Highlights: The Education Department has sought permission to conduct the Gulf SSLC exams

dot image
To advertise here,contact us
dot image