പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസം; നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സൗദിയ എയർലൈൻ

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിമാനങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും

പ്രവാസികൾക്ക് ഉൾപ്പെടെ ആശ്വാസം; നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കാൻ സൗദിയ എയർലൈൻ
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വിസുകള്‍ സൗദിയ എയര്‍ലൈന്‍ ഭാഗികമായി പുനരാരംഭിക്കുന്നു. നാളെ മുതല്‍ ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വിസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മേഖലയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് നിര്‍ത്തിവച്ച സര്‍വീസുകളാണ് സൗദിയ എയര്‍ലൈന്‍ പുനരാരംഭിക്കുന്നത്.

വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് വിമാനകമ്പനി യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടോള്‍ ഫ്രീ നമ്പര്‍ വഴിയും വിമാനങ്ങളുടെ ഷെഡ്യൂള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

Content Highlights: Saudia Airlines has announced the resumption of previously suspended flight services, bringing major relief to expatriates and travelers. The move is expected to ease travel disruptions and improve connectivity.

dot image
To advertise here,contact us
dot image