

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടര്‍ന്ന് ഇറാന്‍. യുഎഇയില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ബംഗ്ലാദേശ് സ്വദേശി കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരനും പരിക്കേറ്റു. അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രണുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ഖത്തറിന്റെ എണ്ണ ടാങ്കറിനു നേരെയും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാന്‍ ആക്രമണം നടത്തി.
തുടര്‍ച്ചയായ 32-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണ് ഇറാന്‍. യുഎഇയിലെ ഫുജൈറിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ബംഗ്ലാദേശ് സ്വദേശി കൊല്ലപ്പെട്ടു. പ്രതിരോധ സേന തകര്‍ത്ത മിസൈലിന്റെ ഭാഗങ്ങളില്‍ ഒരു ഫാം ഹൗസില്‍ വീണായിരുന്നു അപകടം. ഉമ്മുല്‍ ഖുവെയിനിലെ വ്യവസായ മേഖലയില്‍ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തില്‍ യുഎഇയില്‍ പരിക്കേറ്റവരുടെ എണ്ണം 189 ആയി. 12 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്.
ഖത്തറിന്റെ എണ്ണ ടാങ്കറിനു നേരെയും ഇറാന്‍ ആക്രമണം നടത്തി. ഖത്തര്‍ എനര്‍ജി ചാര്‍ട്ടര്‍ ചെയ്ത ഇന്ധന ടാങ്കറായ അക്വാ ഒന്നിന് നേരെയായിരുന്നു ആക്രമണം. ജീവനക്കാര്‍ സുരക്ഷിതരാണെന്നും പരിസ്ഥിക്ക് ആഘാതം ഉണ്ടായിട്ടില്ലെന്നും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ വന്‍ തീപിടുത്തമുണ്ടായി.
ഇന്ധന ടാങ്ക് ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നും ആര്‍ക്കും പരിക്കില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇത് അഞ്ചാം തവണയാണ് കുവൈറ്റ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തുന്നത്. ബഹ്‌റൈനെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്‍ ഡോണുകളും മിസൈലുകളും അയച്ചു. പ്രതിരോധ സേന തകര്‍ത്ത ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ഒരു കമ്പനി കെട്ടിടത്തിന് തീപിടിത്തമുണ്ടായി. തീ നിയന്ത്രണം വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഇറാന്റെ നിരവധി ഡ്രണുകള്‍ തകര്‍ത്തതാതയി സൗദി പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
Content Highlights: Iran continues attacks targeting Gulf countries, with a Bangladeshi national reported killed in the UAE amid rising regional tensions.