ഗൾഫ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കി യുക്രൈൻ; നിരവധി പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു

യുഎഇയില്‍ സൈനിക സഹകരണ മേഖലയില്‍ കരാറിലെത്താനുള്ള ചര്‍ച്ചകള്‍ക്കും നേതാക്കള്‍ തുടക്കമിട്ടു

ഗൾഫ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കി യുക്രൈൻ; നിരവധി പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു
dot image

ഗള്‍ഫ് രാജ്യങ്ങളുമായി സഹകരണം ശക്തമാക്കി യുക്രൈന്‍. വിവിധ ജിസിസി രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി പ്രതിരോധ കരാറുകളില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. പ്രതിരോധ രംഗത്ത് 10 വര്‍ഷം നീളുന്ന സഹകരണത്തിനാണ് സൗദിയുമായും ഖത്തറുമായും യുക്രൈന്‍ കരാറില്‍ ഏര്‍പ്പെട്ടത്.

മൂന്ന് ജിസിസി രാജ്യങ്ങളുമായി നിര്‍ണായക കരാറുകളിലും ധാരണകളിലുമെത്തിയാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി തന്റെ ജിസിസി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. പ്രതിരോധ രംഗത്തു 10 വര്‍ഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും യുക്രൈന്‍ കരാര്‍ ഒപ്പുവെച്ചു. ഡ്രോണ്‍, മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുക, ഉപകരണങ്ങള്‍ നിര്‍മിക്കുക എന്നിവ കരാറിന്റെ ഭാഗമാണ്.

യുഎഇയില്‍ സൈനിക സഹകരണ മേഖലയില്‍ കരാറിലെത്താനുള്ള ചര്‍ച്ചകള്‍ക്കും നേതാക്കള്‍ തുടക്കമിട്ടു. യുക്രെയിന്‍ ഇന്നു സഹായം തേടുക മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു. ഉത്പാദന മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ വരുമെന്നും പുതിയ പ്ലാന്റുകള്‍ ഗള്‍ഫിലും യുക്രെയിനിലും നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയില്‍ വ്യോമ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുക്രെയിന്‍ സൈനികരുമായി സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ചയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

Content Highlights: Ukraine has strengthened its cooperation with Gulf countries by signing multiple defense agreements, boosting strategic and military partnerships.

dot image
To advertise here,contact us
dot image