കുവൈത്തില്‍ സായുധ മയക്കുമരുന്ന് മാഫിയ സംഘം പിടിയിൽ; വൻ ലഹരിമരുന്നും ആയുധങ്ങളും കണ്ടെത്തി

രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു നാര്‍ക്കോട്ടിക്‌സ് വിഭാ​ഗം പരിശോധന നടത്തിയത്

dot image

കുവൈത്തില്‍ സായുധ മയക്കുമരുന്ന് മാഫിയ സംഘം പിടിയില്‍. വന്‍ ലഹരിമരുന്ന് ശേഖരവും ആയുധങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് കടത്തും ആയുധക്കടത്തും നടത്തിയിരുന്ന സംഘത്തിലെ മൂന്ന് പേരാണ് അറസ്റ്റിലായത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കോംബാറ്റിംഗ് നാര്‍ക്കോട്ടിക്‌സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ആയുധധാരികളായ ക്രിമിനല്‍ സംഘത്തെ പിടികൂടാനായത്. അനധികൃതമായി രാജ്യത്ത് താമസിച്ച് വരികയായിരുന്നു പ്രതികള്‍. ഇവരില്‍ നിന്ന് വലിയ അളവില്‍ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് കിലോഗ്രാം ഹാഷിഷ്, 100 ഗ്രാം കഞ്ചാവ്, ഒരു കിലോഗ്രാം ലിറിക്ക പൗഡര്‍, 25,000 ലഹരി ഗുളികകള്‍, തോക്കുകള്‍, പിസ്റ്റളുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മയക്കു മരുന്ന് വിപണത്തിന് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് തുലാസുകളും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ അല്‍ സല്‍മി മേഖലയില്‍ മയക്കുമരുന്ന് സൂക്ഷിക്കാനും വില്‍ക്കാനും പ്രത്യേക സ്ഥലം ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു നാര്‍ക്കോട്ടിക്‌സ് വിഭാ​ഗം പരിശോധന നടത്തിയത്. പ്രതികളെ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

Content Highlights: Drug mafia gang arrested in Kuwait

dot image
To advertise here,contact us
dot image