തൊഴിൽ, താമസ നിയമലംഘനം: ബഹ്‌റൈനിൽ 574 പ്രവാസികളെ നാടുകടത്തി; പരിശോധന ശക്തമാക്കി അധികൃതർ

രാജ്യത്തെ തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ പൂർണ്ണമായും തടയുന്നതിനും നിയമാനുസൃതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ.

തൊഴിൽ, താമസ നിയമലംഘനം: ബഹ്‌റൈനിൽ 574 പ്രവാസികളെ നാടുകടത്തി; പരിശോധന ശക്തമാക്കി അധികൃതർ
dot image

ബഹ്‌റൈനിൽ തൊഴിൽ, താമസ നിയമലംഘനങ്ങൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന കടുപ്പിച്ചു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ കർശന പരിശോധനകളിൽ പിടിയിലായ 574 പ്രവാസികളെ രാജ്യത്തുനിന്ന് നാടുകടത്തി. ഒക്ടോബറിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,692 പരിശോധനകളാണ് അധികൃതർ പൂർത്തിയാക്കിയത്.

പരിശോധനകൾക്കിടയിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്ന 62 പുതിയ തൊഴിലാളികളെക്കൂടി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും കുറ്റം തെളിയിക്കപ്പെടുന്നവരെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾക്ക് വിധേയരാക്കുമെന്നും എൽഎംആർഎ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളുടെയും മറ്റ് സർക്കാർ വകുപ്പുകളുടെയും പൂർണ്ണ സഹകരണത്തോടെയാണ് മിന്നൽ പരിശോധനകൾ തുടരുന്നത്.

Also Read:

രാജ്യത്തെ തൊഴിൽ വിപണിയിലെ ക്രമക്കേടുകൾ പൂർണ്ണമായും തടയുന്നതിനും നിയമാനുസൃതമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ. നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് എൽഎംആർഎ വെബ്‌സൈറ്റ് വഴിയോ, 'തവാസുൽ' (Tawasul) സംവിധാനം വഴിയോ, 17506055 എന്ന കോൾ സെന്റർ നമ്പറിലോ വിളിച്ച് അറിയിക്കാമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Content Highlights: Bahrain deported 574 expatriates in October 2026 following labour and residency law violations, as authorities conducted 3,692 inspections across the country

dot image
To advertise here,contact us
dot image