

പരേതയായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ അധ്യാപിക ബിന്ദു രാജേഷിന്റെ മക്കളുടെ തുടർപഠനത്തിനായി സഹായഹസ്തവുമായി യുണൈറ്റഡ് പേരന്റ് പാനൽ (യുപിപി). അകാലത്തിൽ നിര്യാതയായ അധ്യാപിക ബിന്ദു രാജേഷ് പൻകജിന്റെ മക്കളുടെ നാട്ടിലെ തുടർ വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായം ബന്ധുവായ ഹരീഷ് മുഖേന കൈമാറി.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് പൂർണ്ണ പിന്തുണ ഉറപ്പാക്കുകയും പ്രതിസന്ധിയിലായ കുടുംബത്തിന് താങ്ങാവുകയുമാണ് ഈ സംരംഭത്തിലൂടെ യുപിപി ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ സംഘടന മുൻകൈയെടുത്ത് ആവിഷ്കരിച്ച പഠനസഹായ പദ്ധതി ഏറെ പ്രശംസനീയമാണ്.
യുപിപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംഘടനയുടെ രക്ഷാധികാരി എബ്രഹാം ജോൺ, ചെയർമാൻ ഡോ. സുരേഷ് സുബ്രഹ്മണ്യം, ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ് എന്നിവർ പങ്കെടുത്തു. കൂടാതെ യുപിപി നേതാക്കളായ ഡോ. ശ്രീദേവി, റിഷാദ്, സയ്യിദ് ഹനീഫ്, ഡി. കൃഷ്ണകുമാർ, സക്കറിയ ചുള്ളിക്കൽ, സക്കീർ ഹുസൈൻ മൈത്രി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: The United Parents Panel has extended educational support by handing over financial assistance to relatives, highlighting its commitment to supporting students and families.