സ്തനാർബുദത്തിനെതിരെ ജാഗ്രത; ബഹ്‌റൈനിൽ സൗജന്യ പരിശോധനയും സെമിനാറും സംഘടിപ്പിച്ച് പ്രവാസശ്രീ

വനിതകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുക, സ്വന്തം ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്

സ്തനാർബുദത്തിനെതിരെ ജാഗ്രത; ബഹ്‌റൈനിൽ സൗജന്യ പരിശോധനയും സെമിനാറും സംഘടിപ്പിച്ച് പ്രവാസശ്രീ
dot image

ബഹ്‌റൈനിൽ കൊല്ലം പ്രവാസി അസോസിയേഷന്റെ വനിതാ വിഭാഗമായ 'പ്രവാസശ്രീ'യുടെ നേതൃത്വത്തിൽ വനിതകൾക്കായി ബ്രസ്റ്റ് ക്യാൻസർ ബോധവത്കരണ ക്ലാസും സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ്, അൽ ഹിലാൽ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഒക്ടോബർ 23-ന് കെപിഎ ആസ്ഥാനത്ത് നടന്ന ക്യാമ്പിൽ അറുപതോളം വനിതകൾ പങ്കെടുത്തു.

കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങ് ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെടി സലീം ഉദ്ഘാടനം ചെയ്തു. പ്രവാസശ്രീ ചെയർപേഴ്സൺ അഡ്വ. പ്രദീപ അനിൽ സ്വാഗതവും വൈസ് ചെയർപേഴ്സൺ അഞ്ജലി രാജ് നന്ദിയും പറഞ്ഞു. കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ബഹ്‌റൈൻ ക്യാൻസർ കെയർ ഗ്രൂപ്പ് കോർഡിനേറ്റർ അബ്ദുൽ സഹീർ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് അൽ ഹിലാൽ ഹോസ്പിറ്റലിലെ ഡോ. ജാസ്മിൻ വനിതകൾക്കായി സ്തനാർബുദ അവബോധ സെമിനാർ നയിച്ചു. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ, രോഗം നേരത്തെ കണ്ടുപിടിക്കേണ്ടതിന്റെ പ്രാധാന്യം, കൃത്യമായ ആരോഗ്യ പരിശോധനകളുടെ ആവശ്യകത എന്നിവയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു. സെമിനാറിന് ശേഷം പങ്കെടുത്തവർക്കായി സൗജന്യ മെഡിക്കൽ പരിശോധനയും ഒരുക്കിയിരുന്നു.

വനിതകളിൽ സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗം പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുക, സ്വന്തം ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്. പ്രവാസശ്രീ വൈസ് ചെയർപേഴ്സൺ ഷമീല ഇസ്മായിൽ, പ്രവാസശ്രീ യൂണിറ്റ് ഹെഡുകൾ, കെപിഎ സെക്രട്ടേറിയറ്റ്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Content Highlights: PravasaSree, the women's wing of the Kollam Pravasi Association in Bahrain, organised a breast cancer awareness seminar and free medical check-up to promote early detection and women's health

dot image
To advertise here,contact us
dot image