മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്താൻ ബഹ്റൈൻ; സംഘടനകൾക്ക് പരിശീലനവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ

സിവിൽ സൊസൈറ്റി സംഘടനകളുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണവും പ്രോത്സാഹനവും ഉറപ്പാക്കുന്നതിൽ അവരുടെ പങ്കാളിത്തം കൂടുതൽ കാര്യക്ഷമമാക്കാനും ഇത്തരം പരിപാടികൾ വലിയ തോതിൽ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മനുഷ്യാവകാശ സംരക്ഷണം ശക്തിപ്പെടുത്താൻ ബഹ്റൈൻ; സംഘടനകൾക്ക് പരിശീലനവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ
dot image

ബഹ്റൈനിൽ മനുഷ്യാവകാശ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് സിവിൽ സൊസൈറ്റി സംഘടനകൾക്കായി ബോധവത്കരണ പ്രഭാഷണം സംഘടിപ്പിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്. മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ശേഷിയും പ്രവർത്തന മികവും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മനാമയിൽ ബുധനാഴ്ച ഈ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.

മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കൽ, സുതാര്യമായ വിവരശേഖരണം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കൽ, വിശ്വസനീയമായ വിവരസ്രോതസ്സുകൾ കണ്ടെത്തൽ എന്നിവയെക്കുറിച്ച് കമ്മീഷണർ ബോർഡ് അംഗങ്ങളായ അബ്ദുല്ല ഖലീഫ അൽ തവാദി, ഡോ. ഹമദ് ഇബ്രാഹിം അൽ അബ്ദുല്ല, ഡോ. ഷൈമ അബ്ദുല്ല മുഹമ്മദ് എന്നിവർ ചടങ്ങിൽ വിശദമായി സംസാരിച്ചു. കൂടാതെ മനുഷ്യാവകാശ സൂചികകൾ, റിപ്പോർട്ടിംഗ് രീതികൾ, അവ സമൂഹത്തിൽ ഉണ്ടാക്കുന്ന സ്വാധീനം എന്നിവയും പ്രഭാഷണത്തിൽ ചർച്ചയായി.

സിവിൽ സൊസൈറ്റി സംഘടനകളുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും രാജ്യത്ത് മനുഷ്യാവകാശ സംരക്ഷണവും പ്രോത്സാഹനവും ഉറപ്പാക്കുന്നതിൽ അവരുടെ പങ്കാളിത്തം കൂടുതൽ കാര്യക്ഷമമാക്കാനും ഇത്തരം പരിപാടികൾ വലിയ തോതിൽ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Content Highlights: Bahrain’s National Institution for Human Rights is strengthening cooperation with civil society organisations through training, capacity-building initiatives and human rights awareness programmes

dot image
To advertise here,contact us
dot image